Mon. Dec 23rd, 2024
ജിസാൻ:

ഇറാൻ പിന്തുണയോടെ ഹൂതികൾ അയച്ച മിസൈൽ സൗദിയിലെ തെക്കൻ മേഖലയിലെ ജിസാനിൽ പതിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റതായി സിവിൽ ഡിഫൻസ് മേഖല ഡയറക്ടറേറ്റ് വക്താവ് കേണൽ മുഹമ്മദ് അൽ ഗാംദി അറിയിച്ചു. പരിക്കേറ്റവരിൽ മൂന്ന് പേർ സ്വദേശികളും രണ്ട് യെമനികളുമാണ്.

ഇവരെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. ജനവാസ കേന്ദ്രത്തിൽ പതിച്ച മിസൈൽ ആക്രമണത്തിൽ രണ്ട് വീടുകൾ, പലചരക്ക് കട, മൂന്ന് കാറുകൾ എന്നിവ തകർന്നിട്ടുണ്ട്. ആഴ്ചകളായി ഹൂത്തികളുടെ ഭാഗത്തു നിന്നും സൗദിയിലെ ജനവാസ കേന്ദ്രങ്ങളിലേക്കടക്കം തുടർച്ചയായ ആക്രമണങ്ങളാണ് വരുന്നതെന്ന് അറബ് സഖ്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

By Divya