Sat. Nov 23rd, 2024
ദു​ബായ്:

ലോ​ക​ത്തി​നു​മു​ന്നി​ൽ സ്മാ​ർ​ട്ടാ​യി കു​തി​ക്കു​ന്ന ദു​ബായ് ന​ഗ​രം ഭൂ​മി​യി​ലെ ത​ന്നെ ആ​ദ്യ​ത്തെ സ്മാ​ർ​ട്ട് ന​ഗ​ര​മാ​കാ​നു​ള്ള ത​യ്യാറെ​ടു​പ്പി​ന് വേ​ഗം കൂ​ട്ടുന്നു. സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ൽ​നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും ക​ട​ലാ​സി​നെ പ​ടി​ക്കു​പു​റ​ത്താ​ക്കി, പൂ​ർ​ണ​മാ​യും ക​ട​ലാ​സ് ര​ഹി​ത വി​പ്ല​വ​ത്തി​നാ​ണ് ദു​ബായ് ന​ഗ​ര​മൊ​രു​ങ്ങു​ന്ന​ത്.

2021 ഡി​സം​ബ​ർ 12ന് ​ശേ​ഷം പൂ​ർ​ണ​മാ​യും ക​ട​ലാ​സി​ല്ലാ​ത്ത ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ. ഇ​തോ​ടെ ദു​ബായി​ലെ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളൊ​ന്നും ത​ന്നെ ആ​ന്ത​രി​ക​മോ ബാ​ഹ്യ​മോ ആ​യ പേ​പ്പ​ർ രേ​ഖ​ക​ൾ ന​ൽ​കി​ല്ല.
സ്മാ​ർ​ട്ട് ദു​ബായ്, ദു​ബായ് പേ​പ്പ​ർ‌​ലെ​സ് പ​ദ്ധ​തി​യു​ടെ പു​രോ​ഗ​തി​യെ​ക്കു​റി​ച്ചു​ള്ള ഏ​റ്റ​വും പു​തി​യ വി​വ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച അ​വ​സ​ര​ത്തി​ലാ​ണ് എ​മി​റേ​റ്റ് പൂ​ർ​ണ​മാ​യും പേ​പ്പ​ർ ര​ഹി​ത​മാ​കു​ന്ന​തിെൻറ തീ​യ​തി പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.

പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പേ​പ്പ​ർ ഉ​പ​ഭോ​ഗ​ത്തി​ൽ ഉ​ണ്ടാ​യ മൊ​ത്തം കു​റ​വ് 82.82 ശ​ത​മാ​ന​മാ​ണ്. ഫ​ല​മാ​യി 269.8 ദ​ശ​ല​ക്ഷം ഷീ​റ്റു​ക​ൾ ലാ​ഭി​ക്കാ​ൻ ക​ഴി​ഞ്ഞു. മൊ​ത്ത​ത്തി​ൽ, ഈ ​ത​ന്ത്രം 1.13 ബി​ല്യ​ൺ ദി​ർ​ഹം, 12.1 ദ​ശ​ല​ക്ഷം മ​ണി​ക്കൂ​ർ അ​ധ്വാ​നം, 32,388 വൃ​ക്ഷ​ങ്ങ​ൾ എ​ന്നി​വ ലാ​ഭി​ക്കാ​നും ക​ഴി​ഞ്ഞു.

ദു​ബായി​ലെ പ്ര​ധാ​ന ഡി​പ്പാ​ർ​ട്ട്മെൻറു​ക​ളെ​ല്ലാം ത​ന്നെ 2020 ഡി​സം​ബ​റോ​ടെ അ​വ​രു​ടെ പേ​പ്പ​ർ ഉ​പ​ഭോ​ഗം 83.86 ശ​ത​മാ​നം കു​റ​ച്ചു. ഇ​ത് 232.07 ദ​ശ​ല​ക്ഷം ഷീ​റ്റു​ക​ൾ ലാ​ഭി​ക്കാ​നാ​ണ് സ​ഹാ​യി​ച്ച​ത്. മീ​ഡി​യം സ്ഥാ​പ​ന​ങ്ങ​ൾ അ​വ​രു​ടെ ഉ​പ​ഭോ​ഗം 76.23 ശ​ത​മാ​നം കു​റ​ച്ചു​കൊ​ണ്ട് 10.64 ദ​ശ​ല​ക്ഷം ഷീ​റ്റു​ക​ൾ ലാ​ഭി​ച്ചു. അ​തേ​സ​മ​യം, ചെ​റു​കി​ട സ്ഥാ​പ​ന​ങ്ങൾ 77.3 ശ​ത​മാ​നം റി​ഡ​ക്​​ഷ​ൻ റേ​റ്റ് നേ​ടി​യ​തി​ലൂ​ടെ 27.17 ദ​ശ​ല​ക്ഷം ഷീ​റ്റു​ക​ൾ ലഭിക്കാനും കഴിഞ്ഞു.

By Divya