മനാമ:
കൊവിഡാനന്തരം ബഹ്റൈൻ്റെ വ്യോമ ഗതാഗത മേഖലയിൽ സമ്പൂർണ ഡിജിറ്റൽവത്കരത്തിനൊരുങ്ങുന്നു. ആഗോള ടെക്നോളജി കമ്പനിയായ എസ്എപിയുമായി സഹകരിച്ചാണ് ബഹ്റൈൻ എയർപോർട്ട് സർവിസസ് ഡിജിറ്റൽ പദ്ധതി നടപ്പാക്കുന്നത്.
കൊവിഡ് അന്താരാഷ്ട്ര വിമാനയാത്രയെ പ്രതികൂലമായി ബാധിച്ച സാഹചര്യമാണ്. എന്നാൽ, 2039ഒാടെ മിഡിൽ ഇൗസ്റ്റിലെ വിമാനയാത്രക്കാരുടെ എണ്ണത്തിൽ 4.4 ശതമാനം വളർച്ചയുണ്ടാകുമെന്നാണ് ഇൻറർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (അയാട്ട) പറയുന്നത്. ആധുനിക സാേങ്കതികവിദ്യയായിരിക്കും ബഹ്റൈൻ്റെ വ്യോമഗതാഗത മേഖലയിലെ തിരിച്ചുവരവിന് സഹായിക്കുക.
ബഹ്റൈൻ ഇൻറർനാഷനൽ എയർപോർട്ടിൻ്റെ പ്രവർത്തന ചുമതലയുള്ള ബഹ്റൈൻ എയർപോട്ട് സർവിസസ് 2019ൽ 8.5 ദശലക്ഷം യാത്രക്കാരെയാണ് കൈകാര്യം ചെയ്തത്. എട്ടു ദശലക്ഷം ബാഗേജും 1,25,000 ടൺ ചരക്കും ഇക്കാലയളവിൽ കൈകാര്യം ചെയ്തു. 6.5 ദശലക്ഷം ഭക്ഷണം വിമാനത്തിൽ നൽകി.