കൊച്ചി:
ഭഗത് സിംഗിന്‍റെയും സ്വാമി വിവേകാനന്ദന്‍റെയും നിശ്ചല ചിത്രം ചലിക്കുന്നതും ഇവര്‍ ചിരിക്കുന്നതുമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ഭഗത് സിംഗ്, സ്വാമി വിവേകാനന്ദൻ, ചരിത്രത്തിലെ മറ്റ് പ്രധാന വ്യക്തികൾ എന്നിവരുടെ പഴയ ഫോട്ടോകൾ പുതുതായി ആരംഭിച്ച എഐ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ചലിപ്പിക്കുന്നത്.ഏത് സ്റ്റില്‍ ഫോട്ടോസും ഈ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ചലിപ്പിക്കാന്‍ സാധിക്കും.
ഭഗത് സിംഗിന്‍റെയും സ്വാമി വിവേകാനന്ദന്‍റെയും ഫോട്ടോ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചലിപ്പിച്ച് കീര്‍ത്തിക് ശശിധരന്‍ എന്ന വ്യക്തി സോഷ്യല്‍ മീഡിയയുടെ കെെയ്യടി നേടുകയാണ്.
https://www.facebook.com/569775186/posts/10164895155395187/?d=n
എഐ ടെക്നോളജിയുടെ ‘ഡീപ് നൊസ്റ്റാൾജിയ’ എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ടൂള്‍ ആണ് ഇങ്ങനെ സ്റ്റില്‍ ഫോട്ടോയെ രൂപമാറ്റം വരുത്തുന്നത്. ‘മെെ ഹെറിറ്റേജ്’എന്ന വെബ്സെെറ്റാണ് ഈ നൂതനസാങ്കേതിവ വിദ്യയെ പരിചയപ്പെടുത്തുന്നത്.
“ഈ സവിശേഷത യഥാർത്ഥത്തിൽ ‘നിങ്ങളുടെ പഴയ കുടുംബ ഫോട്ടോകളെ ജീവസുറ്റതാക്കുന്നു, നിങ്ങങ്ങെ ഒരു പുതിയ തലത്തിലേക്ക് കൊണ്ടുപോകുന്നു,” എന്നാണ് മൈ ഹെറിറ്റേജ് ഇതേകുറിച്ച് ഒരു ബ്ലോഗ് പോസ്റ്റിൽ കുറിച്ചത്.
നാല് ദിവസം മുമ്പാണ് ഈ സാങ്കേതിക വിദ്യ പുറത്തിറങ്ങിയത്. ഡീപ് നൊസ്റ്റാൾജിയ എന്ന ഹാഷ്ടാഗില്‍ നിരവധി പേരാണ് തങ്ങളുടെ കുടുംബ ചിത്രവും ഇഷ്ടപ്പെട്ടെ ചരിത്രകാരന്മാരുടെയും സ്വാതന്ത്ര്യസമര സേനാനികളുടെയും ഫോട്ടോസ് ആനിമേഷന്‍ ചെയ്തുള്ള വീഡിയോ പങ്കുവെയ്ക്കുന്നത്.
എബ്രഹാം ലിങ്കണ്‍, ലോകമാന്യ തിലക്, മുന്‍ഷി പ്രേം ചന്ദ് തുടങ്ങി നിരവധി പേരുടെ ആനിമേറ്റഡ് ഫോട്ടോസ് ആണ് ട്വിറ്ററില്‍ തരംഗമാകുന്നത്.
https://www.facebook.com/wokemalayalam/videos/146962253949005