Mon. Dec 23rd, 2024
Liquor Shop

ചെന്നെെ:

തമിഴ്നാട്ടില്‍ മദ്യവില്‍പ്പന ശാല സ്ത്രീകള്‍ അടിച്ചുതകര്‍ത്തു. കടലൂര്‍ കുറിഞ്ഞപാടി ഗ്രാമത്തിലെ സര്‍ക്കാര്‍ മദ്യവില്‍പ്പന കേന്ദ്രമാണ് സ്ത്രീകള്‍ തല്ലിതകര്‍ത്തത്. നാട്ടുകാരുടെ പ്രതിഷേധം അവഗണിച്ച് മദ്യവില്‍പ്പനശാല തുറന്നതിനെ തുടര്‍ന്നാണ് സംഭവം.

മുഴുവന്‍ മദ്യകുപ്പികളും സ്ത്രീകള്‍ റോഡില്‍ എറിഞ്ഞുടച്ചു. ഗ്രാമത്തിലെ സ്ത്രീകള്‍ കൂട്ടമായി എത്തി മദ്യവില്‍പ്പനശാല കൈയ്യേറി മദ്യകുപ്പികള്‍ എറിഞ്ഞുടയ്ക്കുകയായിരുന്നു.

ഗ്രാമത്തില്‍ മദ്യപിച്ച് എത്തുന്ന പുരുഷന്‍മാരുടെ ശല്യം വര്‍ധിച്ചതോടെയാണ് സ്ത്രീകള്‍ നേരിട്ട് രംഗത്തിറങ്ങിയത്. മദ്യവില്‍പന ശാലയുടെ സമീപത്തെ കശുവണ്ടി ഫാക്ട്റിയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് വഴിവനടക്കാന്‍ പോലും കഴിയാത്ത സ്ഥിതിയായിരുന്നു. പൊലീസിനും അണ്ണാഡിഎംകെ എംഎല്‍എക്കും പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് സ്ത്രീകള്‍ നേരിട്ട് എത്തി മദ്യവില്‍പ്പന ശാല അടിച്ചുതകര്‍ത്തത്.

സ്ത്രീകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മാസങ്ങളായി മദ്യവില്‍പ്പനകേന്ദ്രം അടച്ചിട്ടിരിക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പാണ് വീണ്ടും തുറന്നത്.

https://www.youtube.com/watch?v=0ghg9r6HJ-o

By Binsha Das

Digital Journalist at Woke Malayalam