Mon. Dec 23rd, 2024
തിരുവനന്തപുരം:

കിഫ്ബിക്കെതിരായ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ്റെ പരാമര്‍ശത്തിനെതിരെ മന്ത്രി തോമസ് ഐസക്ക്. കിഫ്ബിയെക്കുറിച്ചും സംസ്ഥാന ബജറ്റിനെക്കുറിച്ചും പമ്പര വിഡ്ഢിത്തങ്ങളാണ് നിര്‍മല സീതാരാമന്‍ പറഞ്ഞതെന്നും തോമസ് ഐസക്ക് പറഞ്ഞു.

പറഞ്ഞ വിഷയങ്ങളിലൊന്നും ധനമന്ത്രിയ്ക്ക് യാതൊരു ധാരണയുമില്ലായിരുന്നെന്നും ആരോ എഴുതിക്കൊടുത്തത് തത്തമ്മേ പൂച്ച പൂച്ച എന്ന് യാന്ത്രികമായി വായിക്കുകയാണ് കേന്ദ്ര ധനമന്ത്രി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
നിര്‍മല സീതാരാമൻ്റെ വിമര്‍ശനം കേട്ടപ്പോള്‍ അയ്യേ എന്നാണ് തോന്നിയതെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

By Divya