മസ്കറ്റ്:
ഒമാനിൽ സൈബർ ആക്രമണ ശ്രമങ്ങളിൽ കുറവ്. കഴിഞ്ഞ വർഷം 4.17 ലക്ഷം ആക്രമണ ശ്രമങ്ങളാണ് സൈബർ സുരക്ഷ വിഭാഗങ്ങൾ കൈകാര്യം ചെയ്തതെന്ന് ഗതാഗത, വാർത്തവിനിമയ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിറിപ്പോർട്ടിൽ പറയുന്നു. 2019ൽ 4.83 ലക്ഷം എണ്ണം നടന്ന സ്ഥാനത്താണിത്.
സർക്കാർ, പ്രധാന സ്ഥാപനങ്ങൾ എന്നിവയുടെ കമ്പ്യൂട്ടർ സംവിധാനങ്ങൾക്കു നേരെയുള്ള ആക്രമണങ്ങളിലും കുറവുണ്ട്. ആളുകൾ ഇൻറർനെറ്റിൽ ചെലവഴിക്കുന്ന മൊത്തം സമയത്തിന്റെ 77 ശതമാനവും ഗെയിമുകളും ചിത്രങ്ങളും സംഗീതവും സിനിമയുമൊക്കെ ഡൗൺലോഡ് ചെയ്യാനാണ് ഉപയോഗിക്കുന്നത്.
58 ശതമാനമയം ഇ-മെയിലുകൾക്കും 38 ശതമാനം സമയം ഒാൺലൈൻ ബാങ്കിങ് സേവനങ്ങൾക്കും 34 ശതമാനം ഇ-ഗവൺമെൻറ് സേവനങ്ങൾക്കും ഉപയോഗിക്കുന്നു.