Mon. Dec 23rd, 2024
തിരുവനന്തപുരം:

നാളെ നടത്താനിരുന്ന എസ്എസ്എല്‍സി, പ്ലസ് ടു, വിച്ച്എസ്ഇ പരീക്ഷകള്‍ മാറ്റിവച്ചു. മാറ്റിവച്ച പരീക്ഷകള്‍ ഈ മാസം എട്ടിന് നടത്തും. മറ്റ് പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. കേരള സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചു.

ഇന്നാണ് എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ തുടങ്ങിയത്. രാവിലെയും ഉച്ചയ്ക്കുമായിട്ടാണ് പരീക്ഷകള്‍ ക്രമീകരിച്ചിട്ടുള്ളത്. കൊവിഡ് മാര്‍ഗനിർദ്ധേശങ്ങള്‍ കര്‍ശനമായി പാലിച്ചാണ് പരീക്ഷ.

മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ഹയര്‍ സെക്കന്‍ഡറിയുടെ ചോദ്യക്കടലാസുകള്‍ പരീക്ഷാ ദിവസം രാവിലെ മാത്രമേ സ്‌കൂളില്‍ എത്തിക്കുകയുള്ളൂ. പൊതു പരീക്ഷയ്ക്കായി കുട്ടികളെ സജ്ജരാക്കുകയും ഭയം ഇല്ലാതാക്കുകയുമാണ് ലക്ഷ്യം. മാര്‍ച്ച് 17നാണ് എസ്എസ്എല്‍സി പരീക്ഷ തുടങ്ങുക.

By Divya