Mon. Dec 23rd, 2024
ന്യൂയോർക്ക്:

കൊവിഡ്​ കാലം പാതി ​കൊണ്ടുപോയ കലയുടെ ലോകത്ത്​ ജനപ്രീതിയിൽ ഏറെ മുന്നിലുള്ള ഗോൾഡൻ ​ഗ്ലോബ്​ പുരസ്​കാരങ്ങൾ പ്രഖ്യാപിച്ചു. ബ്രിട്ടീഷ്​ രാജ്​ഞിയുടെ കുടുംബവും ജീവിതവും പ്രമേയമാക്കിയുള്ള ടെലിവിഷൻ പരമ്പരയായ ദി ക്രൗൺ മൂന്ന്​​ പുരസ്​കാരങ്ങളുമായി 2021ലും പതിവു കാത്തു. മികച്ച നടനായി ജോഷ്​ ഒ കോണറും സഹനടിയായി ഗിലിയൻ ആൻഡേഴ്​സണുമാണ്​ ദി ക്രൗണിന്​ ഇരട്ട സമ്മാനം നൽകിയത്​. മികച്ച ടെലിവിഷൻ പരമ്പരയും ദി ക്രൗണാണ്​.

വിദേശ സിനിമ വിഭാഗത്തിൽ മിനാരിയാണ്​ ഒന്നാമതെത്തിയത്​. കോമഡി, മ്യൂസിക്കൽ വിഭാഗത്തിൽ മികച്ച നടിയായി റോസമണ്ട്​ പൈക്​ തെരഞ്ഞെടുക്കപ്പെട്ടു. ഷിറ്റ്’സ്​ ക്രീക്കാണ്​ മികച്ച കോമഡി പരിപാടി. ​ക്ലോ ഷാവോ (നൊമാഡ്​ലാൻഡ്​)- സംവിധായകൻ, ടിവി ഡ്രാമ നടനായി ചാഡ്​വിക്​ ബോസ്​മാൻ, ക്വീൻസ്​ ഗാംബിറ്റ്​- ടെലിവിഷൻ സിനിമ, ആനിയ ടെയ്​ലർ ജോയ്​- ടെലിവിഷൻ സിനിമ നടി (ക്വീൻസ്​ ഗാംബിറ്റ്​) തുടങ്ങിയവയാണ്​ മറ്റു പുരസ്​കാരങ്ങൾ.

അമേരിക്ക പശ്​ചാത്തലമായ സിനിമ മിനാരി വിദേശ ഭാഷയിൽ ചി​ത്രീകരിച്ചതിനാലാണ്​ പ്രധാന മത്സര ഇനമായി എത്താതിരുന്നത്​. എന്നാൽ, അടുത്ത ഓസ്​കറിൽ വരെ വലിയ ഓളം സൃഷ്​ടിക്കാനാവുന്ന സിനിമയായിട്ടും ഭാഷയുടെ പേരിൽ മാത്രം വിദേശഭാഷ ഇനത്തിൽ മത്സരിക്കേണ്ടിവന്നതിൽ രൂക്ഷ വിമർശനമുയർന്നിട്ടുണ്ട്​.

By Divya