Mon. Dec 23rd, 2024
ന്യൂഡല്‍ഹി:

കര്‍ഷക പ്രതിഷേധത്തിനിടെ ഹരിയാനയിലെ സിര്‍സയില്‍ നടത്താനിരുന്ന യോഗം മാറ്റിവെച്ച് ബിജെപി. കര്‍ഷകരുടെ ഭാഗത്തുനിന്ന് ഉയര്‍ന്നുവന്ന പ്രതിഷേധത്തെ തുടര്‍ന്നാണ് ബിജെപി യോഗം മാറ്റിയതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ തനിക്ക് ചില തിരക്കുകള്‍ ഉള്ളതുകൊണ്ടാണ് യോഗം മാറ്റിവെച്ചതെന്നാണ് ഹരിയാന വിദ്യാഭ്യാസമന്ത്രി കന്‍വര്‍ പാല്‍ ഗുജ്ജര്‍ പറഞ്ഞത്.

സിര്‍സയില്‍ യോഗം നടത്തുമെന്ന് ബിജെപി അറിയിച്ചതിന് പിന്നാലെ തന്നെ ബിജെപി പ്രവര്‍ത്തകരെ പരിസരത്തേക്ക് അടുപ്പിക്കില്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കിയിരുന്നു.കര്‍ഷക പ്രതിഷേധത്തിന് സര്‍ക്കാര്‍ പരിഹാരം കാണുന്നതുവരെ ബിജെപിയുടേതോ ജെജെപിയുടേതോ ആയ ഒരു യോഗവും പ്രദേശത്ത് നടത്താന്‍ അനുവദിക്കില്ലെന്നും കര്‍ഷകര്‍ പറഞ്ഞു.

By Divya