Thu. Dec 19th, 2024
POLICE FRIENDS IN KOLLAM

എഴുകോൺ:

ഉറ്റ സുഹൃത്തുക്കളും ഒരേ നാട്ടുകാരുമായ മൂന്ന് സുഹൃത്തുക്കള്‍ക്ക് ഒരേദിവസം  ഡിവൈഎസ്പിമാരായും സ്ഥാനക്കയറ്റം ലഭിച്ചു.പൊലീസിൽ എസ്ഐ തസ്തികയിൽ എത്തിയത് മൂവരും ഒരുമിച്ചായിരുന്നു.

കൊല്ലം എഴുകോൺ അമ്പലത്തുംകാല കല്ലുംപുറം പുത്തൻപുരയ്ക്കൽ എം എം ജോസ്. ഇടയ്ക്കോട് അജയ്ഭവനിൽ ജി അജയ്നാഥ്, ചീരങ്കാവ് ചിറവിള പടിഞ്ഞാറ്റതിൽ എസ് ഷെരീഫ് എന്നിവർക്കാണ് ഒരേ ദിവസം തന്നെ സ്ഥാനക്കയറ്റം ലഭിച്ചത്. 2004ൽ ആണ് ഇവർ മൂവരും എസ്ഐമാരായി ആയി സർവീസിൽ എത്തുന്നത്.

https://www.youtube.com/watch?v=-E0YLbqUUXs

By Binsha Das

Digital Journalist at Woke Malayalam