Wed. Jan 22nd, 2025
തിരുവനന്തപുരം:

യുഡിഎഫിൻ്റെ ഐശ്വര്യ കേരളയാത്രയുടെ സമാപന സമ്മേളനത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ നിശിതമായി വിമർശിച്ച് രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാർ രാജ്യത്തെ അതിസമ്പന്നർക്ക് മാത്രം കോടികൾ നൽകുന്നുവെന്നും നികുതിയിളവും അവർക്ക് മാത്രമാണ് നൽകുന്നതെന്നു രാഹുൽ ഗാന്ധി പറഞ്ഞു. നോട്ട് നിരോധനം പ്രയോജനമുണ്ടാക്കിയില്ലെന്നും ജിഎസ്ടി കൊണ്ട് രാജ്യത്തിന് നേട്ടമുണ്ടായില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

‘ഞാൻ ബിജെപിക്കെതിരാണ്. ഞാൻ ആർഎസ്എസ് പ്രത്യയശാസ്ത്രത്തിനെതിരെ ഓരോ ദിവസവും പോരാടുന്നു. എന്നാൽ ഓരോ നിമിഷവും ബിജെപി എന്നെ ആക്രമിക്കുകയാണ്. ഞാൻ ആക്രമിക്കപ്പെടുമ്പോഴും ഇടതുപക്ഷ സർക്കാരിനെതിരെയുള്ള, മുഖ്യമന്ത്രിയുടെ ഓഫിസിൽ ജോലി ചെയ്തിരുന്ന ഒരാൾക്കെതിരെയുള്ള കേസ് ഇഴഞ്ഞു നീങ്ങുന്നു.

എന്തുകൊണ്ടാണ് സിബിഐ, ഇഡി എന്നിവർ ഇടതുപക്ഷ സർക്കാരിനെ സെക്രട്ടേറിയേറ്റിന് മുന്നിൽ നിരാഹാര സമരം നടത്തുന്നത് ഇടതുപക്ഷക്കാരായിരുന്നുവെങ്കിൽ മുഖ്യമന്ത്രി അവരുമായി സംസാരിക്കും, അവർക്ക് അർഹതയില്ലെങ്കിൽ കൂടി ജോലി നൽകുമായിരുന്നു.’രാഹുൽഗാന്ധി പറഞ്ഞു.

By Divya