28 C
Kochi
Sunday, September 26, 2021
Home Tags Central Governement

Tag: Central Governement

കേന്ദ്രസര്‍ക്കാര്‍ നികുതി കൂട്ടിയതാണ് ഇന്ധന വിലവര്‍ദ്ധനക്ക് കാരണമെന്ന് സീതാറാം യെച്ചൂരി

ന്യൂഡൽഹി:ഇന്ധന വില വര്‍ദ്ധനയില്‍ കേന്ദ്ര പെട്രോളിയം മന്ത്രിയുടെ വാദങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച്  സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്രസര്‍ക്കാര്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് മുകളിലെ എക്‌സൈസ് തീരുവ ഉയര്‍ത്തിയതാണ് വില വര്‍ധിക്കാന്‍ കാരണമെന്ന് യെച്ചൂരി കുറ്റപ്പെടുത്തി.അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഉയര്‍ന്ന ഘട്ടങ്ങളില്‍...

ബിജെപി വിട്ടതിന് പിന്നാലെ മുകുള്‍ റോയിയുടെ സുരക്ഷ പിന്‍വലിച്ച് കേന്ദ്രം

ന്യൂഡല്‍ഹി:തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചു പോയതിന് പിന്നാലെ ബിജെപി മുന്‍ ദേശീയ ഉപാധ്യക്ഷന്‍ മുകുള്‍ റോയിക്ക് ഏര്‍പ്പെടുത്തിയിരുന്ന സെഡ് സുരക്ഷാ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പിന് മുമ്പായിട്ടാണ് മുകുള്‍ റോയിക്കും മറ്റു ബിജെപി നേതാക്കള്‍ക്കും ആഭ്യന്തര മന്ത്രാലയം സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നത്.എന്നാല്‍, പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഇതിനകം...

വാക്​സിൻ ഇടവേള വർദ്ധിപ്പിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ പിന്തുണച്ചിട്ടില്ലെന്ന്​ ഇന്ത്യൻ ശാസ്​ത്രജ്ഞർ

ന്യൂഡൽഹി:കോവിഷീൽഡ്​ വാക്​സി​ൻറെ രണ്ട്​ ഡോസുകൾക്കിടയിലെ ഇടവേള വർദ്ധിപ്പിക്കാനുള്ള തീരുമാനത്തെ പിന്തുണച്ചിട്ടില്ലെന്ന്​ ഇന്ത്യൻ ശാസ്​ത്രസംഘം. ദേശീയ സാ​ങ്കേതിക ഉപദേശക സമിതിയിലെ അംഗങ്ങളാണ്​ ഇക്കാര്യം അറിയിച്ചത്​. വാക്​സിൻ ഇടവേള ആറ്​ മുതൽ എട്ട്​ ആഴ്​ചയിൽ നിന്ന്​ 12 മുതൽ 16 ആഴ്​ചയാക്കി വർദ്ധിപ്പിക്കാനായിരുന്നു തീരുമാനം.എട്ട്​ മുതൽ 12 ആഴ്​ച വരെയാക്കി...

രണ്ട് നിരക്കെന്ന നിലപാട് മാറ്റണം; കേന്ദ്രത്തിൻ്റെ കൊവിഡ് വാക്‌സിന്‍ നയത്തിന് എതിരെ കേരളം സുപ്രിംകോടതിയില്‍

തിരുവനന്തപുരം:കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരെ കേരളം സുപ്രിംകോടതിയില്‍. വ്യത്യസ്ത വില തുടങ്ങി കേന്ദ്രം സ്വീകരിച്ച നയം തിരുത്തണം. കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും രണ്ട് നിരക്കെന്ന നിലപാട് മാറ്റണം.കമ്പനികളില്‍ നിന്ന് ഏകീകൃത നിരക്കില്‍ വാക്‌സിന്‍ വാങ്ങി സൗജന്യമായി സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും കേരളം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. സുപ്രിംകോടതി സ്വമേധയാ...

കൊവിഡ് വ്യാപനം ശക്തമായ സ്ഥലങ്ങളിൽ നിയന്ത്രണം കടുപ്പിക്കണമെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി:കൊവിഡ് വ്യാപനം ശക്തമായ സ്ഥലങ്ങളിൽ നിയന്ത്രണം കടുപ്പിക്കാൻ കേന്ദ്രസർക്കാരിന്റെ നിർദേശം. ടെസ്റ്റ് പൊസിറ്റിവിറ്റി 10ന് മുകളിൽ ഉള്ളതും, ഐ സിയു/ഓക്സിജൻ കിടക്കകൾ 60% നിറഞ്ഞതുമായ സ്ഥലങ്ങളിൽ നിയന്ത്രണം ശക്തമാക്കണം. ജനങ്ങൾ ഇടപഴകുന്നത് നിയന്ത്രിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.എല്ലാ കൂട്ടംകൂടലുകളും ആഘോഷങ്ങളും  നിയന്ത്രിക്കണം. രോ​ഗവ്യാപനം കൂടിയ ഇടങ്ങളിൽ ഷോപ്പിങ് കോംപ്ലെക്‌സ്, സിനിമ തിയേറ്റർ,  ഹോട്ടലുകൾ, ആരാധനാലയങ്ങൾ...

കേന്ദ്രസര്‍ക്കാരിന് ഭീഷണിയുമായി രാജു ഷെട്ടി; മഹാരാഷ്ട്രയ്ക്ക് ആവശ്യത്തിന് വാക്‌സിന്‍ തന്നില്ലെങ്കില്‍ പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒറ്റ വാഹനവും അതിര്‍ത്തി...

മുംബൈ:മഹാരാഷ്ട്രയിലേക്കുള്ള വാക്‌സിന്‍ വിതരണം വേഗത്തിലാക്കിയില്ലെങ്കില്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് വാക്‌സിന്‍ വിതരണം ചെയ്യാന്‍ അനുവദിക്കില്ലെന്ന് സ്വാഭിമാനി ഷേട്കരി സഘ്തന നേതാവ് രാജു ഷെട്ടി. മഹാരാഷ്ട്രയിലെ വാക്‌സിന്‍ ദൗര്‍ലഭ്യത്തിന് ഒരാഴ്ച കൊണ്ട് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇദ്ദേഹം പ്രധാനമന്ത്രി ആഭ്യന്തരമന്ത്രി, ആരോഗ്യമന്ത്രി എന്നിവര്‍ക്ക് കത്തയച്ചു.‘ഒരാഴ്ച കാത്തുനില്‍ക്കും. മഹാരാഷ്ട്രയിലേക്കുള്ള വാക്‌സിന്‍ വിതരണം വര്‍ധിപ്പിച്ചില്ലെങ്കില്‍...

ഞാൻ ബിജെപിക്കെതിരാണ്; ഞാൻ ആക്രമിക്കപ്പെടുമ്പോഴും ഇടതുപക്ഷ സർക്കാരിനെതിരെ ആക്രമണം ഉണ്ടാകാത്തതെന്തു കൊണ്ടെന്ന് ചോദിച്ച് രാഹുൽ ഗാന്ധി

തിരുവനന്തപുരം:യുഡിഎഫിൻ്റെ ഐശ്വര്യ കേരളയാത്രയുടെ സമാപന സമ്മേളനത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ നിശിതമായി വിമർശിച്ച് രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാർ രാജ്യത്തെ അതിസമ്പന്നർക്ക് മാത്രം കോടികൾ നൽകുന്നുവെന്നും നികുതിയിളവും അവർക്ക് മാത്രമാണ് നൽകുന്നതെന്നു രാഹുൽ ഗാന്ധി പറഞ്ഞു. നോട്ട് നിരോധനം പ്രയോജനമുണ്ടാക്കിയില്ലെന്നും ജിഎസ്ടി കൊണ്ട് രാജ്യത്തിന് നേട്ടമുണ്ടായില്ലെന്നും രാഹുൽ ഗാന്ധി...
ട്വിറ്ററിന്റെ പ്രതികരണത്തില്‍ കടുത്ത അതൃപ്തി അറിയിച്ച് കേന്ദ്രം

ട്വിറ്ററിന്റെ പ്രതികരണത്തില്‍ കടുത്ത അതൃപ്തി അറിയിച്ച് കേന്ദ്രം

ന്യു ഡൽഹി: കര്‍ഷകസമരത്തിന്റെ പശ്ചാത്തലത്തില്‍ ആയിരത്തിലധികം അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന കേന്ദ്ര നിര്‍ദേശത്തോടുളള ട്വിറ്ററിന്റെ പ്രതികരണത്തില്‍ കടുത്ത അതൃപ്തി അറിയിച്ച് കേന്ദ്രം. നിര്‍ദേശം പിന്തുടരാത്തതിനാലാണ് സമൂഹ മാധ്യമത്തെ കേന്ദ്രം അതൃപ്തി അറിയിച്ചത്. ഇതേ തുടര്‍ന്ന് കമ്പനിക്ക് കേന്ദ്ര ഐടി സെക്രട്ടറി മുന്നറിയിപ്പും നല്‍കി. ഇന്ത്യയില്‍ സേവനമനുഷ്ഠിക്കുന്ന ട്വിറ്റര്‍, തങ്ങളുടെ സ്വന്തം നിയമങ്ങളെയും...