Fri. Apr 26th, 2024
റി​യാ​ദ്​​:

സൗ​ദി അ​റേ​ബ്യ ഉ​ൾ​പ്പെ​ടെ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന്​ ഇ​ന്ത്യ​യി​ലേ​ക്കു​ പോ​കു​ന്ന​വ​ർ​ക്കു​ള്ള പു​തി​യ നി​ബ​ന്ധ​ന​ക​ൾ നി​ല​വി​ൽ​വ​ന്നു. തി​ങ്ക​ളാ​ഴ്​​ച അ​ർ​ധ​രാ​ത്രി മു​ത​ലാ​ണ്​ പു​തി​യ നി​യ​മ​ങ്ങ​ൾ പ്രാ​ബ​ല്യ​ത്തി​ലാ​യ​ത്. ഇ​തു​പ്ര​കാ​രം യാ​ത്ര​ക്കാ​രു​ടെ കൈ​വ​ശം കൊവി​ഡ്​ നെ​ഗ​റ്റി​വ്​ പിസിആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഉ​ണ്ടാ​യി​രി​ക്ക​ണം. യാ​ത്ര​ക്ക്​ 72 മ​ണി​ക്കൂ​റി​നു​ള്ളി​ലാ​ണ്​ കൊവി​ഡ്​ ടെ​സ്​​റ്റ്​ ന​ട​ത്തേ​ണ്ട​ത്.

കു​ട്ടി​ക​ള​ട​ക്കം എ​ല്ലാ പ്രാ​യ​ത്തി​ലു​ള്ള യാ​ത്ര​ക്കാ​ർ​ക്കും പിസിആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ആ​വ​ശ്യ​മാ​ണ്. എ​ല്ലാ അ​ന്താ​രാ​ഷ്​​ട്ര യാ​ത്ര​ക്കാ​രും www.newdelhiairport.in/airsuvidha/apho-registration എ​ന്ന ലി​ങ്ക്​ സ​ന്ദ​ർ​ശി​ച്ച്​ ‘എ​യ​ർ സു​വി​ധ’ സ​ത്യ​വാ​ങ്​​മൂ​ലം ഓൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​ണം. സ്വ​ന്തം പാ​സ്​​പോ​ർ​ട്ടി​ൻറെ ​ആ​ദ്യ പേ​ജും കൊവി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റും ഇ​തി​ൽ അ​പ്​​ലോ​ഡ്​ ചെ​യ്യ​ണം.

സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ൻറെയും കൊവി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൻറെയും ര​ണ്ടു​ പ്രി​ൻ​റൗ​ട്ടു​ക​ൾ വീ​തം എ​ടു​ത്ത്​ കൈ​യി​ൽ സൂ​ക്ഷി​ക്ക​ണം. ഇ​ത്​ സൗ​ദി​യി​ലെ വി​വി​ധ​ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ചെ​ക്ക്​ ഇ​ൻ സ​മ​യ​ത്ത്​ കാ​ണി​ക്കേ​ണ്ടി​വ​രും. എ​യ​ർ സു​വി​ധ ഫോ​റം പൂ​രി​പ്പി​ക്കാ​ത്ത​വ​രെ വി​മാ​ന​ത്തി​ൽ ക​യ​റ്റി​ല്ല. ഗ​ൾ​ഫ്​ മേ​ഖ​ല​യി​ലെ യാ​ത്ര​ക്കാ​ർ ക​ഴി​ഞ്ഞ 14 ദി​വ​സ​ത്തെ യാ​ത്രാ വി​വ​ര​ങ്ങ​ളും ഓ​ൺ​ലൈ​നി​ൽ ന​ൽ​ക​ണം.

By Divya