Mon. Dec 23rd, 2024
ന്യൂഡൽഹി:

സൈനിക സേവനത്തിനായി മക്കളെ രാജ്യത്തിൻ്റെ അതിർത്തിയിലേക്കയച്ച കൃഷിക്കാരെയാണു കേന്ദ്ര സർക്കാർ അപമാനിച്ചതെന്ന് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വിവാദ കൃഷി നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിൻ്റെ ഭാഗമായി പടിഞ്ഞാറൻ യുപിയിലെ മുസഫർനഗറിൽ നടന്ന മഹാപഞ്ചായത്ത് സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രിയങ്ക കടന്നാക്രമിച്ചു.

പുരാണങ്ങളിലെ അഹങ്കാരിയായ രാജാവിനെ പോലെയാണു മോദി. കർഷകർ രാജ്യത്തിൻ്റെ ഹൃദയമാണ്. അവരെയാണു തീവ്രവാദികളെന്നും രാജ്യദ്രോഹികളെന്നും വിളിച്ച് അധിക്ഷേപിച്ചത്. മോദി തന്റെ ഏതാനും സുഹൃത്തുക്കൾക്കു രാജ്യത്തെ വിൽക്കുകയാണ് പ്രിയങ്ക ആരോപിച്ചു.

കേന്ദ്ര സർക്കാരിനെതിരെ പടിഞ്ഞാറൻ യുപിയിലുടനീളം വ്യാപക പ്രചാരണത്തിനൊരുങ്ങുകയാണ് കോൺഗ്രസ്.

By Divya