Fri. Mar 29th, 2024
തിരുവനന്തപുരം:

സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന പിഎസ്‌‌സി ഉദ്യോഗാർത്ഥികളുമായി ഉദ്യോഗസ്ഥതല ചർച്ച നടന്നുവെങ്കിലും പ്രശ്ന പരിഹാരം ഉണ്ടായില്ല. ആവശ്യങ്ങൾ അംഗീകരിച്ചു സർക്കാർ ഉത്തരവ് ഇറക്കുന്നതു വരെ സമരം തുടരുമെന്ന് ഉദ്യോഗാർത്ഥികൾ അറിയിച്ചു.സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനത്തെ തുടർന്നാണ് ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി ടികെ ജോസ്, ഹെഡ്ക്വാർട്ടേഴ്സ് അഡീഷനൽ ഡിജിപി മനോജ് ഏബ്രഹാം എന്നിവരെ സർക്കാർ ചർച്ചയ്ക്കു നിയോഗിച്ചത്.

2 മണിക്കൂറോളം നീണ്ട ചർച്ച സൗഹാർദപരമായിരുന്നുവെങ്കിലും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്ന കാര്യത്തിൽ വ്യക്തത വരുന്നതു വരെ സമരം തുടരാൻ ഉദ്യോഗാർഥികൾ തീരുമാനിക്കുകയായിരുന്നു.ലാസ്റ്റ് ഗ്രേഡ് സർവന്റ് (എൽജിഎസ്), സിവിൽ പൊലീസ് ഓഫിസർ റാങ്ക് പട്ടികകളിൽ ഉള്ളവരുമായാണു ചർച്ച നടത്തിയത്.

എൽജിഎസ് പട്ടികയിൽനിന്നു മുഴുവൻ ഒഴിവും നികത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും പിഎസ്‍സി നിയമനം നടക്കുന്ന സ്ഥാപനങ്ങളിൽ താൽക്കാലിക തസ്തികകളിലും പിഎസ്‌സി വഴിതന്നെ നിയമനം നടത്തുന്ന കാര്യം വകുപ്പുകളുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും സർക്കാർ പ്രതിനിധികൾ ഉറപ്പു നൽകി. ഈ റാങ്ക് ലിസ്റ്റിന് ഓഗസ്റ്റ് 3 വരെ കാലാവധി നീട്ടി നൽകിയിട്ടുണ്ട്. കാലാവധി അവസാനിക്കുന്ന സമയത്തു തുടർ നടപടി തീരുമാനിക്കാം.

By Divya