Sat. Apr 20th, 2024
ന്യൂഡൽഹി:

കേന്ദ്രസർക്കാർ നീതി ആയോഗിൻ്റെ ഭരണ സമിതിയിൽ മാറ്റം വരുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ സമിതിയുടെ അധ്യക്ഷനാക്കി. ഇതിന് പുറമെ മുഖ്യമന്ത്രിമാരെ സമിതിയുടെ അംഗങ്ങളാക്കി.കേന്ദ്ര മന്ത്രിസഭ സെക്രട്ടേറിയേറ്റ് പുറപ്പെടുവിച്ച പുതിയ വിജ്ഞാപനത്തിലാണ് ഇക്കാര്യം പറയുന്നത്.

എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ, കേന്ദ്ര ഭരണ പ്രദേശങ്ങളായ ജമ്മു കശ്മീർ, ദില്ലി, പുതുച്ചേരി എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരും ഭരണ സമിതി അംഗങ്ങളാവും.

ആഡമാൻ ആന്റ് നിക്കോബാർ ദ്വീപിലെയും ലഡാക്കിലെയും ലഫ്റ്റനന്റ് ഗവർണർ, ഛണ്ഡീഗഡ്, ദാദ്ര നഗർ ഹവേലി ആൻഡ് ദാമൻ ദിയു, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ ഭരണ സമിതി തലവന്മാരും കൗൺസിലിൽ പ്രത്യേക ക്ഷണിതാക്കളാകും.പുതിയ മാറ്റം ആവശ്യമായത് കൊണ്ടാണ് നീതി ആയോഗിന്റെ ഭരണ സമിതിയിൽ ഇത്രയും വലിയ മാറ്റം വരുത്തിയതെന്നും വിജ്ഞാപനത്തിൽ പറയുന്നു.

By Divya