Mon. Dec 23rd, 2024

 

ഡൽഹി:

രാജ്യത്ത് ദിനംപ്രതി ഇന്ധനവില കുതിച്ചുയരുന്നതിനിടയിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഊർജ ഇറക്കുമതി ആശ്രയത്വം കുറക്കുന്നതിൽ മുൻ സർക്കാരുകൾ ശ്രദ്ധ പുലർത്തിയില്ലെന്ന് വിമർശനം. തമിഴ്നാട്ടിലെ എണ്ണ-വാതക പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

2020-21 സാമ്പത്തിക വർഷത്തിൽ രാജ്യത്തിന് ആവശ്യമായ എണ്ണയുടെ 85 ശതമാനവും വാതകത്തിന്റെ 53 ശതമാനവും ഇറക്കുമതി ചെയ്തതാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ധനവില വർധനവിനെ കുറിച്ച് പരാമർശിക്കാതെയായിരുന്നു മോദിയുടെ പ്രസംഗം.

‘വൈവിധ്യമാർന്നതും കഴിവുളളതുമായ നമ്മെ പോലൊരു രാജ്യത്തിന് ഊർജ ഇറക്കുമതിയെ ആശ്രയിക്കാൻ കഴിയുമോ? എന്നാൽ ഞാൻ പറയാൻ ആഗ്രഹിക്കുകയാണ്. ഇക്കാര്യത്തിന് നാം നേരത്തേ ശ്രദ്ധ കൊടുത്തിരുന്നെങ്കിൽ നമ്മുടെ മധ്യവർഗത്തിന് ഭാരമുണ്ടാകുമായിരുന്നില്ല.’

https://www.youtube.com/watch?v=KwdpzIZeObI

By Athira Sreekumar

Digital Journalist at Woke Malayalam