കനത്ത പോലീസ് സുരക്ഷയിൽ സിദ്ദിഖ് കാപ്പന്‍ വീട്ടിലെത്തി

90 വയസ്സായ കിടപ്പിലായ മാതാവിന്‍റെ ആരോഗ്യം പരിഗണിച്ച് അഞ്ചുദിവസത്തെ ജാമ്യമാണ് സിദ്ദിഖ് കാപ്പന് കോടതി അനുവദിച്ചത്. മാധ്യമങ്ങളോട് പ്രതികരിക്കുകയോ, പൊതുജനങ്ങളെ കാണാനോ പാടില്ല.

0
43
Reading Time: < 1 minute

 

മലപ്പുറം:

ഹാഥ്റസിൽ ബലാൽസംഗ കൊലപാതക കേസ് റിപ്പോര്‍ട്ട് ചെയ്യാൻ പോയതിനിടയിൽ അറസ്റ്റിലായ മലയാളി മാധ്യമ പ്രവർത്തകന് സിദ്ദിഖ് കാപ്പന്‍ ഇടക്കാല ജാമ്യം അനുവദിച്ചതോടെ മലപ്പുറം വേങ്ങരയിലെ വീട്ടിലെത്തി. ഇന്ന് രാവിലെ 10 മണിയോടെ കനത്ത പോലീസ് സുരക്ഷയിലാണ് വേങ്ങരയിലെ വീട്ടിലെത്തിയത്.

90 വയസ്സായ കിടപ്പിലായ മാതാവിന്‍റെ ആരോഗ്യം പരിഗണിച്ച് അമ്മയെ സന്ദർശിക്കാനാണ് സിദ്ദിഖ് കാപ്പന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. അഞ്ചുദിവസത്തേക്കാണ് ജാമ്യം. കേരള പത്രപ്രവര്‍ത്തക യൂണിയന്‍റെ ഹര്‍ജി അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.സിദ്ദീഖ് കാപ്പന്‍റെ മാതാവ് കദീജ കുട്ടിയുടെ ആരോഗ്യം ദിനം പ്രതി ക്ഷയിച്ച് വരികയാണെന്നും ബോധം വീണ്ടെടുക്കുന്ന സമയമെല്ലാം മകന്‍ സിദ്ദീഖ് കാപ്പനെ അന്വേഷിക്കുമെന്നും ഹർജിയിൽ ഹർജിയിൽ പറഞ്ഞിരുന്നു.

Advertisement