പ്രതിഷേധം ഫലംകണ്ടു; സ്ഥിരപ്പെടുത്തല്‍ നിര്‍ത്തി സര്‍ക്കാര്‍

സ്ഥിരപ്പെടുത്തല്‍ സുതാര്യമാണെന്നും  എന്നാല്‍, പ്രതിപക്ഷം ഇതിന്‍റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി.

0
105
Reading Time: < 1 minute

തിരുവനന്തപുരം:

താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് സര്‍ക്കാര്‍ നിര്‍ത്തിവെച്ചു. പ്രതിഷേധം കണക്കിലെടുത്താണ് സര്‍ക്കാരിന്‍റെ പിന്മാറ്റം. കൂടുതല്‍ താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തേണ്ടെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. 10 വര്‍ഷം താല്‍ക്കാലികമായി വിവിധ വകുപ്പുകളില്‍ ജോലി ചെയ്തവരെ സ്ഥിരപ്പെടുത്തല്‍ സുതാര്യമാണെന്നും  എന്നാല്‍, പ്രതിപക്ഷം ഇതിന്‍റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി.

ഈ സാഹചര്യത്തില്‍  സാഹചര്യത്തില്‍ കൂടുതല്‍ പോരെ ഇനി സ്ഥിരപ്പെടുത്തേണ്ടതില്ലയെന്നാണ് തീരുമാനം. എന്നാല്‍, കഴിഞ്ഞ മന്ത്രിസഭാ യോഗങ്ങളിലടക്കം ഇതുവരെ ആയിരത്തിന് മുകളില്‍ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തിയിരുന്നു. ഈ സ്ഥിരപ്പെടുത്തല്‍ റദ്ദാക്കില്ലയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

അതേസമം, ആരോഗ്യ റവന്യു വകുപ്പുകളില്‍ പുതിയ തസ്തികകകള്‍ സൃഷ്ടിക്കുമെന്നും അടിയന്തിരമായി നിയമനം നല്‍കാന്‍ ചീഫ് സെക്രട്ടറിക്കും വിഴിധ വകുപ്പ് തല മേധാവികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിവിധ വകുപ്പുകളില്‍ പുതിയ തസ്തികകള്‍ സൃഷിക്കാുന്നത് സംബന്ധിച്ചിട്ടുള്ള വിശദമായ കണക്ക് പുറത്ത് വിടാനും തീരുമാനിച്ചു.

 

 

Advertisement