Tue. May 13th, 2025
Covishield Vaccine

ജനീവിയ:

പൂനെ സീറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കൊവിഷീൽഡ് വാക്സീന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. വാക്സീൻ ലോകമെങ്ങും ഉപയോഗിക്കാൻ ഡബ്ല്യുഎച്ച്ഒ അനുമതി നൽകി. വാക്സിന് അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരമാണ് നല്‍കിയത്.

ഓക്സ്ഫഡ് സർവകലാശാലയും വിദേശമരുന്ന് കമ്പനിയായ ആസ്ട്രാസെനക്കയും ചേർന്ന് വികസിപ്പിച്ച്, പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിച്ച വാക്സീനാണ് കൊവിഷീൽഡ്‌. നാല് ആഴ്ചകളുടെ പഠനങ്ങൾക്ക് ശേഷമാണ് ലോകാരോഗ്യ സംഘടന കൊവിഷീൽഡിന് അനുമതി നൽകിയിരിക്കുന്നത്.

വാക്സീൻ വിലകുറഞ്ഞതും സൂക്ഷിക്കാൻ എളുപ്പമുള്ളതുമെന്ന് ഡബ്ല്യുഎച്ച്ഒ അറിയിച്ചു.  സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളില്‍ വിതരണത്തിന് ഏറ്റവും യോജ്യമെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തി.

 

By Binsha Das

Digital Journalist at Woke Malayalam