Mon. Dec 23rd, 2024

 

ഹരിപ്പാട്:

നടനും സംവിധായകനുമായ രമേശ് പിഷാരടി രമേശ് പിഷാരടി സജീവ രാഷ്ട്രീയത്തിലേക്ക്. അദ്ദേഹം കോൺഗ്രസിൽ ചേരും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കേരള യാത്രയിൽ ഇന്ന് പങ്കെടുക്കും. ഇവിടെ വെച്ച്  ഇദ്ദേഹത്തെ കോണ്‍ഗ്രസിലേക്ക് ഔദ്യോഗികമായി സ്വീകരിക്കും.

മുല്ലപ്പള്ളി രാമചന്ദ്രന്‍റെ സാന്നിധ്യത്തിലാകും അംഗത്വം സ്വീകരിക്കുക. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയുമായി രമേശ് ചർച്ച നടത്തിയിരുന്നു. അതേസമയം രമേഷ്  പിഷാരടി തത്ക്കാലം മത്സര രംഗത്തേക്കില്ലെന്നാണ് സൂചന.

https://www.youtube.com/watch?v=RWyF4nTFzpc

By Athira Sreekumar

Digital Journalist at Woke Malayalam