Wed. May 14th, 2025
പ്രതിയെ പിടിക്കാൻ പോയ പൊലീസ് സംഘത്തിനു നേരെ ആക്രമണം
കോഴിക്കോട്:

കോഴിക്കോട് പ്രതിയെ പിടിക്കാൻ പോയ പൊലീസ് സംഘത്തിനു നേരെ ആക്രമണം. കോഴിക്കോട് കുറ്റ്യാടി നെട്ടൂരിലാണ് സംഭവം. ഇന്നലെ രാത്രി 11 മണിയോടെയാണ് പ്രതിയെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിനു നേരെ ആക്രമണം ഉണ്ടായത്. സിപിഐഎം പ്രവർത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് പൊലീസ്. 

സംഭവത്തിൽ എസ്ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാർക്ക് പരുക്കേറ്റു. ആക്രമണത്തിൽ പൊലീസ് ജീപ്പും തകർന്നു. സംഭവത്തില്‍ അശോകനടക്കം കണ്ടാലറിയാവുന്ന അൻപതോളം പേർക്കെതിരെ പൊലീസ് കേസെടുത്തു.

https://youtu.be/oYarCNyiC4s