Thu. Dec 19th, 2024
തിരുവനന്തപുരം:

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിൽ. ബിപിസിഎല്ലിന്റെ പുതിയ പെട്രോ കെമിക്കല്‍ പ്ലാന്റ്, രാജ്യാന്തര  ക്രൂസ് ടെർമിനൽ തുടങ്ങിയവ രാജ്യത്തിനു സമര്‍പ്പിക്കുന്നതുള്‍പ്പെടെ അഞ്ച് ഔദ്യോഗിക പരിപാടികളാണ് പ്രധാനമന്ത്രിക്കുള്ളത്. ബിജെപിയുടെ നിർണായക കോര്‍കമ്മിറ്റി യോഗത്തിലും മോദി പങ്കെടുക്കും.

ചെന്നൈയിൽ നിന്ന് തിരിച്ച് ഉച്ചയ്ക്ക് 2.45 ദക്ഷിണനാവികാസ്ഥനത്തെ ഐഎന്‍എസ് ഗരുഡ വിമാനത്താവളത്തിലിറങ്ങുന്ന പ്രധാനമന്ത്രി ഹെലിക്കോപ്റ്ററില്‍ രാജഗിരി ഹെലിപ്പാഡിലേക്ക് തിരിക്കും.  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയ വീശിഷ്ടഥിതികൾ മോദിയെ സ്വീകരിക്കും. തുടർന്ന് റോഡ് മാര്‍ഗം അമ്പലമേട് വിഎച്ച്എസ്ഇ സ്‌കൂള്‍ ഗ്രൗണ്ടിലേക്ക്. ബിപിസിഎല്ലിൽ  6000 കോടി മുതൽ മുടക്കിൽ പൂർത്തീകരിച്ച പ്രൊപിലീന്‍ ഡെറിവേറ്റീവ് പെട്രോകെമിക്കല്‍ പ്രോജക്റ്റ് രാജ്യത്തിന് സമർപ്പിക്കും

By Divya