27 C
Kochi
Saturday, June 19, 2021

Daily Archives: 13th February 2021

ചെന്നൈ:ബിസിസിഐയുടെ ഫിറ്റ്‌നെസ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി മലയാളി താരം സഞ്ജു സാംസണ്‍. ആദ്യ ഘട്ടത്തില്‍ പരാജയപ്പെട്ടെങ്കിലും രണ്ടാം അവസരത്തില്‍ വിജയിക്കുകയായിരുന്നു. സഞ്ജു തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.യോ യോ ടെസ്റ്റില്‍ പുതിയതായി ഉള്‍പ്പെട്ട രണ്ട് കിലോമീറ്റര്‍ ഫിറ്റ്‌നസ് ടെസ്റ്റാണ് സഞ്ജു വിജയകരമായി പൂര്‍ത്തിയാക്കിയത്.ബാറ്റ്‌സ്മാന്‍, വിക്കറ്റ് കീപ്പര്‍, സ്പിന്നര്‍മാര്‍ എന്നിവര്‍ 2 കിലോമീറ്റര്‍ ദൂരം എട്ട് മിനിറ്റ് 30 സെക്കന്‍ഡിലാണ് പൂര്‍ത്തിയാക്കേണ്ടിയിരുന്നത്. സഞ്ജു ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് ആദ്യ ഘട്ടത്തില്‍...
മ​ട്ടാ​ഞ്ചേ​രി:ഫോ​ർ​ട്ട്​​കൊ​ച്ചി​യി​ൽ ആ​രം​ഭി​ച്ച ജി​ല്ല പൈ​തൃ​ക മ്യൂ​സി​യ​ത്തി​ൽ ച​രി​ത്രം വി​ക​ല​മാ​ക്ക​പ്പെ​ട്ടെന്ന ആ​ക്ഷേ​പ​വു​മാ​യി നാ​ട്ടു​കാ​ർ. കൊ​ച്ചി​യു​ടെ ച​രി​ത്ര​മാ​ണ് ഈ ​മ്യൂ​സി​യ​ത്തി​ലൂ​ടെ അനാ​വൃ​ത​മാ​വു​ന്ന​തെ​ന്നാ​ണ് മ​ന്ത്രി​യും പു​രാ​വ​സ്തു അ​ധി​കൃ​ത​രും പറഞ്ഞത്.എ​ന്നാ​ൽ, കൊ​ച്ചി​യു​ടെ ചരിത്രത്തിന്റെ സു​പ്ര​ധാ​ന ഏ​ടു​ക​ളി​ൽ ഒ​ന്നാ​യ അ​റ​ബി​ക​ളു​ടെ വ​ര​വ് സം​ബ​ന്ധി​ച്ചോ കൊ​ച്ചി​യു​ടെ ഇസ്ലാമിക ച​രി​ത്ര​ത്തെ​ക്കു​റി​ച്ചോ ഒ​ന്നും​ത​ന്നെ മ്യൂ​സി​യ​ത്തി​ൽ ഉൾപ്പെടുത്താത്തത് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി. ഉ​ദ്ഘാ​ട​ന പ്ര​സം​ഗം ക​ഴി​ഞ്ഞ് ഇറ​ങ്ങി​യ മ​ന്ത്രി​യോ​ട് പ്ര​തി​ഷേ​ധ​ക്കാ​ർ ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​​ട്ടി. ഇ​തോ​ടെ ഉ​ൾ​പ്പെ​ടു​ത്താ​മെ​ന്ന്​ മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ​കടന്നപ്പള്ളി പറഞ്ഞു.
സംവിധായകൻ ശങ്കർ ഒരുക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. രാം ചരണാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ശങ്കറും, രാം ചരണും ചേർന്ന് നിർവഹിച്ചു.2022ലാകും സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയെന്നാണ് റിപ്പോർട്ടുകൾ. രാം ചരണിന്റെ പതിനഞ്ചാമത്തെ ചിത്രമാണിത്.ദിൽ രാജുവാണ് ചിത്രം നിർമ്മിക്കുന്നത്. തങ്ങളുടെ നിർമ്മാണ രം​ഗത്തെ നാഴികക്കല്ലാകും ഈ ചിത്രമെന്ന് ദിൽ രാജു പറയുന്നു.“ഇത് പാൻ ഇന്ത്യ പദ്ധതിയായിരിക്കും. ചരണും ശങ്കറും ഒരുമിച്ച് വരുന്നത് തീർച്ചയായും ഒരു...
മഡ്ഗാവ്:ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളിനെതിരെ ജയത്തോടെ പ്ലേ ഓഫ് ഉറപ്പിക്കാനിറങ്ങിയ ഹൈദരാബാദ് എഫ് സി തോല്‍വിയുടെ വക്കില്‍ നിന്ന് ഇഞ്ചുറി ടൈമില്‍ ക്യാപ്റ്റന്‍ അരിഡാനെ സന്‍റാനെ നേടിയ ഗോളിലൂടെ സമനില സ്വന്തമാക്കി. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ 58-ാം മിനിറ്റില്‍ ആന്‍റണി പില്‍കിംഗ്ടണിന്‍റെ പാസില്‍ ബ്രൈറ്റ് എനൊബഖരെ ഈസ്റ്റ് ബംഗാളിനെ മുന്നിലെത്തിച്ചു.എന്നാല്‍ 90 മിനിറ്റും ഒരു ഗോള്‍ ലീഡില്‍ പിടിച്ചു നിന്ന ഈസ്റ്റ് ബംഗാളിന് ഇഞ്ചുറി...
വിരുദുനഗര്‍ പടക്കനിര്‍മാണശാലയിലെ സ്ഫോടനം: മരണം 19 ആയി, 10 കെട്ടിടങ്ങള്‍ തകര്‍ന്നു
ഇന്നത്തെ പ്രധാന വാർത്തകൾ:വിരുദുനഗര്‍ പടക്കനിര്‍മാണശാലയിലെ സ്ഫോടനം: മരണം 19 ആയി, 10 കെട്ടിടങ്ങള്‍ തകര്‍ന്നു കസ്റ്റംസ് കമ്മിഷണറെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍ ജ​മ്മു കശ്മീരിലെ കു​ൽ​ഗാ​മി​ൽ ഭീ​ക​ര​ൻ പി​ടി​യി​ൽ കേരളത്തിന്റെ സ്വപ്ന പദ്ധതി കെ ഫോണിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ നടപടി പരിശോധിക്കുമെന്ന് വിജിലന്‍സ് ഡോളര്‍ കടത്ത് കേസ്; സന്തോഷ് ഈപ്പനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും ...
കു​വൈ​ത്ത്​ സി​റ്റി:റ​മ​ദാ​ൻ മാ​സ​ത്തി​ന്​ ര​ണ്ടു​മാ​സം മാ​ത്രം ശേ​ഷി​ക്കെ ഒ​രു​ക്ക​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ അ​നി​ശ്ചി​ത​ത്വം. കൊവിഡ് പ്ര​തി​സ​ന്ധി ഈ ​റ​മ​ദാ​നി​ലും ആ​വ​ർ​ത്തി​ക്കു​മെ​ന്ന സൂ​ച​ന​യാ​ണ്​ സ​ന്നാ​ഹ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന്​ ത​ട​സ്സം സൃ​ഷ്​​ടി​ക്കു​ന്ന​ത്. ക​​ഴി​ഞ്ഞ​വ​ർ​ഷം പ​ള്ളി​ക​ൾ അ​ട​ച്ചി​ട​ലും ലോ​ക്​ ഡൗ​ണും ക​ർ​ഫ്യൂ​വും എ​ല്ലാ​മാ​യി മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്​​ത​മാ​യി​രു​ന്നു റമദാൻ.സം​ഘ​ടി​ത ന​മ​സ്​​കാ​ര​വും ഇ​അ്​​​തി​കാ​ഫും സ​മൂ​ഹ നോ​മ്പു​തു​റ​യും മ​റ്റു പൊ​തു​പ​രി​പാ​ടി​ക​ളും ക​ഴി​ഞ്ഞ വ​ർ​ഷം ഉ​ണ്ടാ​യി​ല്ല.ഇ​പ്പോ​ൾ പ​ള്ളി​ക​ളി​ൽ ന​മ​സ്​​കാ​രം ന​ട​ക്കു​ന്നു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ൽ ​കൊവിഡ് നി​യ​ന്ത്ര​ണാ​ധീ​ത​മാ​കു​ക​യാ​ണെ​ങ്കി​ൽ പ​ള്ളി​ക​ൾ അടച്ചിടുന്ന​ത്​ ഉ​ൾ​പ്പെ​ടെ...
തൃശൂർ:ദക്ഷിണേന്ത്യയിലെതന്നെ ഏറ്റവും വലിയ സുവോളജിക്കല്‍ പാര്‍ക്കായി മാറാന്‍ പോകുന്ന തൃശൂര്‍ പുത്തൂർ പാര്‍ക്കിന്റെ ഒന്നാംഘട്ട നിര്‍മാണം പൂര്‍ത്തിയായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉദ്ഘാടനം നിര്‍വഹിക്കും.38 ഏക്കര്‍ വനഭൂമിയിലാണ് വന്യജീവികള്‍ക്കായി ഇരുപത്തിമൂന്നു വാസസ്ഥലങ്ങള്‍ ഒരുക്കുന്നത്. വെറ്ററിനറി ആശുപത്രിയും സ്ഥാപിക്കുന്നുണ്ട്.സന്ദര്‍ശകര്‍ക്കായി മികച്ച അടിസ്ഥാന സൗകര്യങ്ങളും നിര്‍മിക്കുന്നുണ്ട്.ഇരുപതു വര്‍ഷമായി തൃശൂര്‍ കാത്തിരിക്കുന്നതാണ് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ പൂര്‍ത്തീകരണം. കേന്ദ്രാനുമതി ഉള്‍പ്പെടെ ലഭിക്കാന്‍ കാത്തിരിക്കുകയാണ് സംസ്ഥാന സര്‍ക്കാർ.
ന്യൂഡല്‍ഹി:കാര്‍ഷിക നിയമങ്ങളുടെ പബ്ലിസിറ്റി ക്യംപെയിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ ചെലവഴിച്ചത് കോടികള്‍ എന്ന് റിപ്പോര്‍ട്ട്.ഏതാണ്ട് 8 കോടി രൂപയോളമാണ് പബ്ലിസിറ്റി പ്രചരണത്തിന് വേണ്ടി കേന്ദ്രം ചെലവിട്ടതെന്ന് രാജ്യസഭയില്‍ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര തോമര്‍ രേഖാമൂലം അറിയിച്ചു.അതേസമയം, കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ നടത്തുന്ന സമരം സര്‍ക്കാര്‍ ഇടപെട്ട് ഒത്തുതീര്‍പ്പാക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മന്ത്രി ഉത്തരം നല്‍കിയില്ല.മൂന്ന് നിയമങ്ങളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട കര്‍ഷകരോട് വേണമെങ്കില്‍ നിയമങ്ങള്‍ ഒന്നര വര്‍ഷം നിര്‍ത്തിവെക്കാം എന്നാണ് കേന്ദ്രം...
ദോ​ഹ:കൊവിഡിനെ തു​ട​ര്‍ന്ന് ലോ​ക​ത്തി​ന്റെ ദൈ​നം​ദി​ന ജീ​വി​തം ത​ട​സ്സ​പ്പെ​ട്ടെ​ങ്കി​ലും 2022 ഫി​ഫ ലോ​ക​ക​പ്പ് ത​യ്യാറെടുപ്പുകള്‍ തുടരു​ന്ന ഖത്തറിന്റെ പ​ദ്ധ​തി​ക​ളെ പ്ര​ശം​സി​ച്ച് ഫി​ഫ പ്ര​സി​ഡ​ൻ​റ്​ ജി​യാ​നി ഇ​ന്‍ഫാ​ൻ​റി​നോ. എ​ജു​ക്കേ​ഷ​ന്‍ സി​റ്റി സ്റ്റേഡിയത്തിൽ ന​ട​ന്ന ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ് ഫൈ​ന​ലി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ്​ അദ്ദേഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ലും ഇൻഫാൻറിനോ പങ്കെടുത്തിരുന്നു.ആ​ദ്യ​ത്തെ പ്ര​ധാ​ന പ​രി​പാ​ടി​യാ​യ 2020 ക്ല​ബ് ലോ​ക​ക​പ്പ് ന​ത്തു​ന്ന​തി​ല്‍ ഖ​ത്ത​ര്‍ വ​ലി​യ വിജയമായതായി അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു.
വാഷിംഗ്ടണ്‍:ബൈഡന്‍ സര്‍ക്കാര്‍ ലോകത്തിലെ ഏറ്റവും വിവാദവും രഹസ്യാത്മകവുമായ ഗ്വാണ്ടനാമോ ജയില്‍ അടച്ചുപൂട്ടാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാണ് ഗ്വാണ്ടനാമോ ജയില്‍ അടച്ചുപൂട്ടുന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്നാണെന്നും അത് സംഭവിക്കുമെന്നും പറഞ്ഞത്.സെപ്തംബര്‍ പതിനൊന്ന് ആക്രമണത്തിന് ശേഷമാണ് അന്നത്തെ പ്രസിഡന്റായിരുന്ന ജോര്‍ജ് ഡബ്ല്യു ബുഷ് യുദ്ധതടവുകാരെയും ഭീകരവാദികളെയും പാര്‍പ്പിക്കാന്‍ ഗ്വാണ്ടനാമോ ജയില്‍ തുറക്കുന്നത്.