Reading Time: < 1 minute
മ​നാ​മ:

വ്യാ​പാ​ര സ്​​ഥാ​പ​ന​ങ്ങ​ളി​ൽ സിസിടിവി കാ​മ​റ നി​ർ​ബ​ന്ധ​മാ​യും സ്​​ഥാ​പി​ക്ക​ണ​മെ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ്​ ജ​ന​റ​ൽ ഡ​യ​റ​ക്​​ട​റേ​റ്റി​ലെ ​പ്രൊ​ട്ട​ക്​​ഷ​ൻ ആ​ൻ​ഡ്​​ സേ​ഫ്​​റ്റി വി​ഭാ​ഗം ആ​ഹ്വാ​നം​ചെ​യ്​​തു. 24 മ​ണി​ക്കൂ​റും സിസിടിവി​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ക​യും വേ​ണം. നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ കൃ​ത്യ​മാ​യി പ​രി​പാ​ലി​ക്കാ​നും അ​പ്​​ഡേ​റ്റ്​ ചെ​യ്യാ​നും ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ഡ​യ​റ​ക്​​ട​റേ​റ്റ്​ ഓ​ർ​മി​പ്പി​ച്ചു.

സിസിടിവി​ക​ൾ നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ഡ​യ​റ​ക്​​ട​റേ​റ്റി​ൻ്റെ പ​രി​ശോ​ധ​നാ വി​ഭാ​ഗം ക​ഴി​ഞ്ഞ ദി​വ​സം വ്യാ​പാ​ര സ്​​ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. മി​ക്ക ക​ട​ക​ളി​ലും സിസിടിവി​ക​ൾ ശ​രി​യാ​യ വി​ധ​ത്തി​ൽ സ്​​ഥാ​പി​ച്ചി​ട്ടി​ല്ലെ​ന്ന്​ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. നി​യ​മം പാ​ലി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യും ചെ​യ്​​തു. ര​ണ്ടാ​ഴ്​​ച​ക്ക​കം എ​ല്ലാ ക​ട​യു​ട​മ​ക​ളും സിസിടിവി​ക​ൾ ശ​രി​യാ​യ വി​ധ​ത്തി​ൽ സ്​​ഥാ​പി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശിച്ചിട്ടുണ്ട്‌.

Advertisement