Thu. Dec 19th, 2024
ബെയ്ജിംഗ്:

ചൈ​നീ​സ് വം​ശ​ജ​യാ​യ ഓ​സ്‌​ട്രേ​ലി​യ​ന്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യെ ചൈ​ന അ​റ​സ്റ്റ് ചെ​യ്തു. രാ​ജ്യ​ര​ഹ​സ്യ വി​വ​ര​ങ്ങ​ള്‍ വി​ദേ​ശ​ത്തേ​ക്ക് ചോ​ര്‍​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് ചൈ​നീ​സ് സ​ര്‍​ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സി​ജി​ടി​എ​ന്‍ ചാ​ന​ല്‍ അ​വ​താ​ര​ക ചെം​ഗ് ലീ​യെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് മു​ത​ല്‍ ജ​യ​ലി​ല്‍ ക​ഴി​യു​ന്ന ചെം​ഗ് ലീ​ക്കെ​തി​രെ വെ​ള്ളി​യാ​
ഴ്ച​യാ​ണ് കു​റ്റം ചു​മ​ത്തി​യ​ത് തി​ങ്ക​ളാ​ഴ്ച അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.

ചെം​ഗി​ന് നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ള്‍ ല​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. അ​ന്താ​രാ​ഷ്ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ അ​നു​സ​രി​ച്ചു​ള്ള മാ​നു​ഷി​ക പ​രി​ഗ​ണ​ന​യും അ​ടി​സ്ഥാ​ന​പ​ര​മാ​യ നീ​തി​യും ചെം​ഗി​ന് ല​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ഓസ്‌​ട്രേ​ലി​യ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി മ​രി​സെ പ​യ്‌​നെ പ​റ​ഞ്ഞു.

By Divya