Wed. Jan 22nd, 2025

ന്യു ഡൽഹി

കാർഷിക സമരത്തെ വിമർശിച്ച നരേന്ദ്ര മോദി. സമരം എന്തിന് വേണ്ടിയെന്ന് ആരും പറയുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുതിർന്ന കർഷകർ സമരം അവസാനിപ്പിച്ച് മടങ്ങണം. കേന്ദ്രസർക്കാർ എന്നും പാവപ്പെട്ടവർക്കൊപ്പമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

10 കോടി ശൗചാലയങ്ങൾ നിർമ്മിച്ചു. എട്ട് കോടി ഗ്യാസ് സിലിണ്ടർ നൽകാനായെന്നും അദ്ദേഹം അവകാശപ്പെട്ടു. കുറവുകൾ പരിഹരിക്കാം. താങ്ങുവില തുടരും. എൺപത് കോടി പേർക്ക് സൗജന്യ ഭക്ഷ്യധാന്യം നൽകുന്നത് തുടരും. കാർഷിക നിയമങ്ങളുടെ പേരിലുള്ള വിമർശനം ഏറ്റുവാങ്ങാൻ തയ്യാർ.കാർഷികരംഗത്ത് മാറ്റം ഇല്ലാതെ മുന്നോട്ടു പോകാൻ കഴിയില്ല. ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ചിലർ ശ്രമിക്കുന്നു. ഇന്ത്യയ്ക്ക് പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശക്തിയുണ്ട്. എന്നാൽ ഭിന്നതയും അശാന്തിയും സൃഷ്ടിക്കാൻ ശ്രമം നടക്കുന്നു. പഞ്ചാബിലുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും മോദി കുറ്റപ്പെടുത്തി.

https://youtu.be/sjPY8tFc5Zo