അടിപിടിക്കൊടുവിൽ മധ്യവയസ്​കന്‍റെ ജനനേന്ദ്രിയം കടിച്ചെടുത്തു; അടിയന്തിര ശസ്ത്രക്രിയയില്‍ തുന്നിച്ചേര്‍ത്തു

പുന്നൂക്കാവ് സ്വദേശി വാലിയില്‍ സുലൈമാന്‍ ആണ് ആക്രമണത്തിനിരയായത്. വേർപെട്ട ജനനേന്ദ്രിയം തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ നടത്തിയ അടിയന്തിര ശസ്ത്രക്രിയയില്‍ തുന്നിച്ചേര്‍ത്തു.

0
132
Reading Time: < 1 minute

മദ്യശാലയിലുണ്ടായ അടിപിടിക്കൊടുവിൽ യുവാവ്​ മധ്യവയസ്​കൻ്റെ ജനനേന്ദ്രിയം കടിച്ചെടുത്തു. വേർപെട്ട ജനനേന്ദ്രിയം തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ നടത്തിയ അടിയന്തിര ശസ്ത്രക്രിയയില്‍ തുന്നിച്ചേര്‍ത്തു. 

ശനിയാഴ്ച രാത്രി കുന്നത്തൂര്‍ മന ബാറിലെ പാര്‍ക്കിങ് ഗ്രൗണ്ടിലാണ് സംഭവം. പുന്നൂക്കാവ് സ്വദേശി വാലിയില്‍ സുലൈമാന്‍ (55) ആണ് ആക്രമണത്തിനിരയായത്. പ്രതി പെരുമ്പടപ്പ് മണലൂര്‍ വീട്ടില്‍ ഷരീഫ് (28) നെ വടക്കേകാട് പൊലീസ് അറസ്റ്റ് ചെയ്തു

Advertisement