Mon. Dec 23rd, 2024
Ramesh Chennithala Support k Sudhakaran

തിരുവനന്തപുരം:

മുഖ്യമന്ത്രി പിണറായി വിജയനെതിരേ  കെ സുധാകരന്‍ എംപി നടത്തിയ വിവാദ പരാമര്‍ശത്തില്‍ പിന്തുണയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുധാകരന്‍ പാര്‍ട്ടിയുടെ സ്വത്താണെന്നും അദ്ദേഹത്തെ തള്ളിപ്പറഞ്ഞു എന്ന വാര്‍ത്ത ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു. അദ്ദേഹം ആരെയും അപമാനിച്ചിട്ടില്ല. പാര്‍ട്ടിക്ക് അങ്ങനെ അഭിപ്രായമില്ലെന്നും ചെന്നിത്തല പറഞ്ഞു.

ഇന്നലെ താന്‍ മാധ്യമങ്ങളോട് പൊതുവായ പ്രസ്താവനയാണ് നടത്തിയത്. മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി നല്കിയ പൊതു പ്രസ്താവന മറ്റ് രീതിയില്‍ ചിത്രീകരിച്ചതാണ്. അല്ലാതെ സുധാകരനെ തള്ളിപ്പറഞ്ഞിട്ടില്ല. ആലങ്കാരികമായി മുഖ്യമന്ത്രിയുടെ ധാരാളിത്വത്തേയും ധൂര്‍ത്തിനേയുമാണ് സുധാകരന്‍ പരാമര്‍ശിച്ചത്  വിവാദം ഇവിടെ അവസാനിക്കണമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ മുഖ്യമന്ത്രിയെക്കുറിച്ച് ‘ചെത്തുകാരന്റെ മകന്‍’ എന്ന് കെ സുധാകരന്‍ പറഞ്ഞത് ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം ജാതിവെറിയല്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്തിന് തന്നെ തള്ളിപ്പറഞ്ഞെന്ന് അറിയില്ലെന്നും വിവാദത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കെ സുധാകരന്‍ എംപിയും പ്രതികരിച്ചിരുന്നു. തുടർന്നാണ് ചെന്നിതലയുടെ വിശദീകരണം.

https://www.youtube.com/watch?v=vkMLrbUfu-o

 

 

By Binsha Das

Digital Journalist at Woke Malayalam