Mon. Dec 23rd, 2024
ചൈന:

ഇന്റർനെറ്റിനും വീഡിയോ ഗെയിമുകൾക്കും അമിതമായി വിദ്യാർത്ഥികൾ അടിമപ്പെടുന്ന പ്രവണത തടയാൻ ലക്ഷ്യം വെച്ച് സ്കൂളുകളിലെ പ്രൈമറി, മിഡിൽ ക്ലാസ്റൂമുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് ചൈന നിരോധനമേർപ്പെടുത്തി. ചൈനയുടെ വിദ്യാഭ്യാസ മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് നൽകിയത്.

”പ്രൈമറി, മിഡിൽ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾ ഇനിമുതൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടുള്ളതല്ല.” മന്ത്രായലയം പുറത്തുവിട്ട സർക്കുലർ ഉദ്ധരിച്ച് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

By Divya