Thu. Mar 28th, 2024
ജി​ദ്ദ:

സൗ​ദി​യി​ൽ ക​ട​ൽ കേ​​ന്ദ്രീ​കൃ​ത വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല വി​പു​ല​മാ​ക്കാ​ൻ ‘സൗ​ദി ക്രൂ​യി​സ്​’ എ​ന്ന പേ​രി​ൽ ക​മ്പ​നി ആ​രം​ഭി​ച്ചു. സൗ​ദി പൊ​തു​നി​ക്ഷേ​പ​ നി​ധി​ക്ക്​ കീ​ഴി​ലാ​ണ്​ ക​മ്പ​നി രൂ​പ​വ​ത്​​ക​ര​ണം. വി​ഷ​ൻ 2030 ല​ക്ഷ്യ​മി​ട്ട്​ ടൂ​റി​സം മേ​ഖ​ല വി​ക​സി​പ്പി​ക്കു​ക​യും ക​ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ടൂ​റി​സം ഭൂ​പ​ട​ത്തി​ൽ രാ​ജ്യാ​ന്ത​ര വി​നോ​ദ കേ​ന്ദ്ര​മാ​ക്കി രാ​ജ്യ​ത്തെ മാ​റ്റു​ക​യും ചെയ്യുന്ന പ​ദ്ധ​തി​യാ​ണി​ത്. ക​മ്പ​നി​യു​ടെ ആ​സ്ഥാ​നം ജി​ദ്ദ​യി​ലാ​യി​രി​ക്കും.

ക​ട​ലും ക​ര​യും ത​മ്മി​ലെ പാ​ല​മാ​യി സൗ​ദി ക്രൂ​യി​സ്​ ക​മ്പ​നി പ്ര​വ​ർ​ത്തി​ക്കും. സൗ​ദി​ ടൂ​റി​സം മേ​ഖ​ല​യു​ടെ ല​ക്ഷ്യ​ങ്ങ​ൾ​ക്ക്​ അ​നു​സൃ​ത​മാ​യി ടൂ​റി​സം അ​നു​ഭ​വം യാ​ഥാ​ർ​ഥ്യ​മാ​ക്കും. ടൂ​റി​സ്​​റ്റ്​ റൂ​ട്ടു​ക​ൾ വി​ക​സി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച്​ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നാ​യി പ്ര​വ​ർ​ത്തി​ക്കും. അ​സാ​ധാ​ര​ണ ടൂ​റി​സം അ​നു​ഭ​വ​മൊ​രു​ക്കും. സൗ​ദി പൈ​തൃ​ക​വും സം​സ്​​കാ​ര​വും ക​ണ്ടെ​ത്താ​ൻ അ​വ​സ​ര​മൊ​രു​ക്കും. പ​രി​സ്ഥി​തി, പ്ര​കൃ​തി വി​ഭ​വ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കും.

By Divya