Fri. Mar 29th, 2024
വാഷിംഗ്ടൺ:

അമേരിക്കയിലെ കാലിഫോര്‍ണിയയിലെ മഹാത്മ ഗാന്ധി പ്രതിമ ആക്രമിച്ച് തകര്‍ത്ത സംഭവത്തിൽ അപലപിച്ച് വൈറ്റ് ഹൗസ്. ഗാന്ധി സ്മാരകങ്ങള്‍ തകര്‍ക്കുന്നതില്‍ ആശങ്കയുണ്ട്, സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സംഭവത്തില്‍ അപലപിക്കുന്നുവെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സകി പറഞ്ഞു. വാര്‍ത്ത സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്.

ജനുവരി 28നാണ് സിറ്റി ഓഫ് ഡെവിസില്‍ 2016 ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഉപകാരമായി നല്‍കിയ ഗാന്ധി പ്രതിമ തിരിച്ചറിയാന്‍ സാധിക്കാത്ത ഒരു വ്യക്തി ആക്രമിച്ച് തകര്‍ത്തത്.
സംഭവത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ലോകത്തിന്‍റെ മുന്നിലെ സമാധാനത്തിന്റെയും അഹിംസയുടെയും ചിഹ്നമായ ഗാന്ധിയുടെ പ്രതിമയ്ക്കെതിരെ നടത്തിയ ആക്രമണം വിദ്വേഷം ഉളവാക്കുന്നതാണ് എന്ന് അറിയിച്ചു.

By Divya