Thu. Apr 25th, 2024
ഇന്ത്യയുടെ ചരിത്രത്തില്‍ ഉണ്ടാകാത്ത സംഘര്‍ഷങ്ങള്‍ക്കാണ് ‍കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ ഡെല്‍ഹി സാക്ഷ്യം വഹിച്ചത്. കര്‍ഷക സമരക്കാരില്‍ ഒരു വിഭാഗം ചെങ്കോട്ട കയ്യേറി ദേശീയ പതാകക്കൊപ്പം സിഖ് പതാക പാറിച്ചു. പൊലീസ് നടപടിക്കിടയില്‍ ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ടു. 225 കര്‍ഷകര്‍ക്കും നിരവധി പൊലീസുകാര്‍ക്കും പരിക്കേറ്റു.
കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രണ്ട് മാസമായി ഡെല്‍ഹിയില്‍ സമാധാനപരമായി നടന്ന സമരമാണ് സംഘര്‍ഷത്തിലേക്ക് വഴിമാറിയത്. സമരത്തിനിടയില്‍ ബിജെപി ഏജന്‍റുമാരും പൊലീസുകാരും നുഴഞ്ഞുകയറിയതായി കര്‍ഷക സംഘടന നേതാക്കള്‍ ആരോപിക്കുന്നു. ചെങ്കോട്ടയില്‍ കൊടി ഉയര്‍ത്തുകയും റാലി നയിക്കുകയും ചെയ്ത പഞ്ചാബി ഗായകന്‍ സിദ്ദു ബിജെപിക്കാരനെന്ന് അവര്‍ പറയുന്നു. ദീപ് സിദ്ദു നരേന്ദ്ര മോദിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോകള്‍ പുറത്തുവന്നു.
എന്നാല്‍  അക്രമത്തിന് ഉത്തരവാദികള്‍ കര്‍ഷക സംഘടനകളാണെന്ന് സര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നു. അനുമതി നല്‍കാത്ത വഴികളിലൂടെ മാര്‍ച്ച് നടത്തിയതാണ് അക്രമത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു.
റിപ്പബ്ലിക് ദിനത്തില്‍ നടന്ന കര്‍ഷക പരേഡ് സംഘര്‍ഷത്തിലെത്തിച്ചതിന് ആരാണ് ഉത്തരവാദികള്‍? കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ രണ്ട് മാസമായി സമരം ചെയ്യുന്ന കര്‍ഷകരാണോ? കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ അടിച്ചമര്‍ത്താമെന്ന് കരുതുന്ന നരേന്ദ്ര മോദി സര്‍ക്കാരാണോ? ഈ വിഷയമാണ് DNA ചര്‍ച്ച ചെയ്യുന്നത്.