Wed. Jan 22nd, 2025

മുസ്ലിം നേതാക്കൾ ക്രൈസ്തവ സഭ ആസ്ഥാനങ്ങളുടെ തിണ്ണ നിരങ്ങുന്നുവെന്ന ആരോപണവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തിയിരിക്കുന്നു. യോഗ നാദം മാസികയിലെ എഡിറ്റോറിയലിലൂടെയാണ് വെള്ളാപ്പള്ളി വർഗീയ അജണ്ട പുറത്തെടുത്തത്.

കേരള, കേന്ദ്ര ഭരണങ്ങളി​ൽ എക്കാലവും അന്യായമായ സ്വാധീനം ചെലുത്തി​യവരാണ് ഇവി​ടുത്തെ ന്യൂനപക്ഷക്കാരെന്ന് വെള്ളാപ്പള്ളി പറയുന്നു. മുസ്ലിം ലീഗിനെയാണ് അദ്ദേഹം ലക്ഷ്യമിടുന്നതെന്ന് വ്യക്തമാണ്. ക്രൈസ്തവരെയും മുസ്ലിങ്ങളെയും തമ്മിലടിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന പരാമര്‍ശങ്ങളും എഡിറ്റോറിയലിലുണ്ട്.

പരസ്പരം തലതല്ലിക്കീറി തെരുവിൽ തല്ലുന്ന ശൈലി നിറുത്തി നിലനിൽപ്പിനായെങ്കിലും ഭൂരിപക്ഷ സമുദായങ്ങൾ ഒന്നിച്ചുനിൽക്കേണ്ട, വോട്ടുബാങ്കാകേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു. വെള്ളാപ്പള്ളി നടേശന്‍റെ വെളിപാടുകളുടെ രാഷ്ട്രീയ ലക്ഷ്യമെന്താണ്? DNA വിശകലനം ചെയ്യുന്നു.