Wed. Jan 22nd, 2025
police shared CCTV footage of man who exposed nudity in shopping mall

 

ഇന്നത്തെ പ്രധാന വാർത്തകൾ:

  • കോർപറേഷനുകളിൽ മേയർമാരെ തിരഞ്ഞെടുത്തു. പതിവിന് വിപരീതമായി കോര്‍പറേഷന്‍, നഗരസഭാ അധ്യക്ഷ തിരഞ്ഞെടുപ്പുകളില്‍ പലയിടത്തും സംഘര്‍ഷങ്ങളും കൈയ്യാങ്കളിയും ഉണ്ടായി.
  • തിരുവനന്തപുരം  കോർപറേഷൻ മേയറായി എൽഡിഎഫിലെ ആര്യാ രാജേന്ദ്രൻ. മേയർ പദവിയിൽ എത്തിയ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്‌ ആര്യ.
  • കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവരെ കണ്ടെത്തുന്നതിനായുള്ള സംസ്ഥാന വ്യാപക റെയ്ഡിൽ 41 പേർ അറസ്റ്റിൽ.
  • ആത്മഹത്യ ഭീഷണിക്കിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു.  70%ത്തോളം പൊള്ളലേറ്റ രാജൻ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ഭാര്യ അമ്പിളി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
  • കൊച്ചി നഗരത്തിലെ ഷോപ്പിങ് മാളിൽ യുവതിയെ അപമാനിക്കാൻ ശ്രമിച്ചയാളുടെ ചിത്രങ്ങൾ പുറത്തുവിട്ട് പോലീസ്.
  • കേരളത്തില്‍ ഇന്ന് 3047 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.27 ആണ്.
  • കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്സ്മെന്റ് കുറ്റപത്രം സമർപ്പിച്ചു.
  • സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍.ഐ.എ. സംഘം സെക്രട്ടേറിയറ്റിലെത്തി.  
  • സഭാതര്‍ക്കത്തില്‍ സുപ്രീംകോടതി വിധിക്ക് പുറത്ത് ഒരു പരിഹാരവും ഇല്ലെന്ന് ഓർത്തഡോക്സ് സഭാ പ്രതിനിധികൾ.
  • സംസ്ഥാനത്ത് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വലിയ തിരിച്ചടി ഉണ്ടായില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള കോൺഗ്രസ് നേതാവ് താരീഖ് അൻവർ.
  • കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ കേന്ദ്രസര്‍ക്കാര്‍ വീണ്ടും ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. 
  • രാജ്യത്ത് കൊറോണ വാക്‌സിനേഷന് മുന്നോടിയായുള്ള ഡ്രൈ റണ്ണിന് ഇന്ന് തുടക്കമിട്ടു.
  • സിദ്ധാത്ഥ് ശിവ സംവിധാനം ചെയ്ത വര്‍ത്തമാനം എന്ന സിനിമക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച സംഭവത്തില്‍ പ്രതിഷേധവുമായി നിര്‍മാതാവ്.
  • പതിറ്റാണ്ടിലെ ഏറ്റവും മികച്ച ക്രിക്കറ്റര്‍ക്കുള്ള ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ട്രോഫി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലിക്ക്.
  • ഗ്ലോബ് സോക്കര്‍ പുരസ്കാരത്തിൽ നൂറ്റാണ്ടിലെ മികച്ച താരമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ തെരഞ്ഞെടുക്കപ്പെട്ടു.

https://www.youtube.com/watch?v=a9N8VT_fvjI

By Athira Sreekumar

Digital Journalist at Woke Malayalam