Fri. Mar 29th, 2024
Covid new strain not found in India says Health Ministry

 

ഇന്നത്തെ പ്രധാന വാർത്തകൾ:

  • കാര്‍ഷിക നിയമ ഭേദഗതി തള്ളാൻ നാളെ ചേരാനിരിക്കുന്ന നിയമസഭ പ്രത്യേക സമ്മേളനത്തിന് അനുമതി നിഷേധിച്ച് ഗവർണർ.
  • വൈദ്യപരിശോധനയ്ക്ക് പിന്നാലെ അഭയകേസ് പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരിനെയും സിസ്റ്റര്‍ സെഫിയെയും ജയിലിലേക്ക് മാറ്റി.
  • കൊറോണ വൈറസിന്‍റ പുതിയ വകഭേദം യുകെയില്‍ കണ്ടത്തിയ സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളുമായി ഇന്ത്യ.
  • കൊവിഡ് വകഭേദം രാജ്യത്ത് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം.
  • കൊവിഡ് വൈറസിന്റെ പുതിയ വകഭേദം പടര്‍ന്ന ബ്രിട്ടനില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റും കോവിഡ് പോസിറ്റീവാകുന്നവര്‍ക്ക് പ്രത്യേക ഐസൊലേഷനും സജ്ജമാക്കാൻ മാർഗനിർദേശമായി.
  • കേരളത്തില്‍ ഇന്ന് 6049 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്ന് 9.33 ആണ്.
  • കൊവിഡ് വാക്സിന്‍റെ ആദ്യ ബാച്ച് തിങ്കളാഴ്‍ച ദില്ലിയില്‍ എത്തും. ഉപയോഗത്തിനുള്ള അനുമതി പ്രധാനമന്ത്രിപ്രഖ്യാപിക്കുമെന്നാണ് സൂചന.
  • കുട്ടികളെ മര്‍ദിച്ച സംഭവത്തില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
  • സംസ്ഥാനത്തെ പ്ലസ്ടു പരീക്ഷാ വിജ്ഞാപനം പുറപ്പെടുവിച്ചു. മാര്‍ച്ച് 17 മുതല്‍ 30 വരെ പരീക്ഷ നടത്തും. രാവിലെ 9.40നാണ് പരീക്ഷ.
  • ഹത്റാസ് സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ യുപി പൊലീസ് അറസ്റ്റു ചെയ്ത മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ മോചനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടണമെന്ന ആവശ്യവുമായി കുടുംബം.
  • കെ കെ മഹേശന്റെ ആത്മഹത്യയില്‍ വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെയുള്ളവരെ പ്രതിചേര്‍ക്കാനാകില്ലെന്ന്  മാരാരിക്കുളം പോലീസ് കോടതിയില്‍.
  • തുടർഭരണം ലക്ഷ്യമിട്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സംസ്ഥാന പര്യടനത്തിന് കൊല്ലത്ത് നിന്ന് തുടക്കമായി.
  • ജമ്മു കശ്മീര്‍ ഡിസ്ട്രിക്റ്റ് ഡവലപ്പമെന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ ഫാറൂഖ് അബ്ദുള്ള നേതൃത്വം നല്‍കുന്ന പീപ്പിള്‍ അലൈന്‍സ് ഫോര്‍ ഗുപ്കാര്‍  ഡിക്ലറേഷന്റെ മുന്നേറ്റം.
  • കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിന് ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്നയെയും നടൻ ഹൃത്വിക് റോഷന്റെ മുൻഭാര്യയും ഇന്റീരിയർ ഡിസൈനറുമായ സൂസൈൻ ഖാനെയും അറസ്റ്റ് ചെയ്തു.
  • ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ പാകിസ്ഥാന് ആശ്വാസജയം.

https://www.youtube.com/watch?v=NUpBOCX7hEo

By Athira Sreekumar

Digital Journalist at Woke Malayalam