Fri. Apr 26th, 2024
final verdict on Sister Abhaya case tomorrow

 

ഇന്നത്തെ പ്രധാന വാർത്തകൾ:

  • സംസ്ഥാനത്തെ ബാറുകൾ തുറക്കുന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ ഒൻപത് മാസമായി ബാറുകളിൽ മദ്യം വിളമ്പാൻ അനുമതി ഇല്ലായിരുന്നു.
  • നീണ്ട 28 വര്‍ഷത്തിനു ശേഷം സിസ്റ്റര്‍ അഭയ കേസിൽ നാളെ വിധി പ്രഖ്യാപിക്കും.
  • കേരളത്തില്‍ ഇന്ന് 3423 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
  • പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലുള്ള മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാൻ വിജിലൻസിന് അനുമതി.
  • എസ്എൻഡിപി കണിച്ചു കുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ.മഹേശൻ എസ്എൻഡിപി ശാഖ ഓഫീസിൽ തൂങ്ങി മരിച്ച സംഭവത്തിൽ  എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, അദ്ദേഹ്തതിൻ്റെ സഹായി കെകെ അശോകൻ,  ബിഡിജെഎസ് അധ്യക്ഷനും എസ്എൻഡിപി ബോർഡ് അംഗവുമായ തുഷാർ വെള്ളാപ്പള്ളി എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ കോടതി നിർദേശിച്ചു
  • കൊച്ചിയിലെ മാളിൽ യുവ നടിയെ അപമാനിച്ച കേസിൽ അറസ്റ്റിലായ പ്രതികളെ കോടതി റിമാന്റ് ചെയ്തു.
  • വാഗമണിൽ നിശാപാർട്ടി നടക്കുന്നിടത്ത് നിന്നും വൻ മയക്കുമരുന്ന് ശേഖരം പിടികൂടിയ സംഭവത്തിൽ  ഒരു യുവതിയടക്കം ഒമ്പത് പേര്‍ അറസ്റ്റിൽ.
  • തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതി‍‍‍ജ്ഞ ഇന്ന് നടന്നു.
  • പാലക്കാട് നഗരസഭയിലെ സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ദേശീയ പതാകയുമായി മതേതരത്വം സംരക്ഷിക്കണമെന്ന മുദ്രാവാക്യം വിളിയുമായി കൗണ്‍സില്‍ ഹാളില്‍ നിന്നിറങ്ങി.
  • മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മോട്ടിലാൽ വോറ അന്തരിച്ചു.
  • ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് സംവിധാനത്തിന് തിരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ.
  • കാര്‍ഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രക്തം കൊണ്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി കര്‍ഷകര്‍. 
  • പശ്ചിമ ബംഗാളില്‍ ഞായറാഴ്ച നടത്തിയ റാലിക്കിടെ അമിത് ഷാ നടത്തിയ പ്രസംഗം നുണകളുടെ മാലിന്യക്കൂമ്പാരം ആയിരുന്നുവെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
  • ബ്രിട്ടണില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ യുകെ വിമാനങ്ങൾക്ക് ഇന്ത്യയും വിലക്കേർപ്പെടുത്തി.
  • ബോളിവുഡ് ന‌ടൻ അർജുൻ രാംപാൽ ഇന്ന് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ മുൻപാകെ ഹാജരായി.

https://www.youtube.com/watch?v=oqmZlX2p8oU

 

By Athira Sreekumar

Digital Journalist at Woke Malayalam