Mon. Dec 23rd, 2024
KSFE raid controversy

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.

കെഎസ്എഫ്ഇയിൽ നടന്ന വിവാദ റെയ്ഡ് ഗൂഢാലോചനയാണെന്ന് സിപിഎം വിലയിരുത്തുന്നു. മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവായ രമൺ ശ്രീവാസ്തവയുടെ അറിവോടെ നടന്ന റെയ്ഡ് പക്ഷേ മുഖ്യമന്ത്രി അറിഞ്ഞിരുന്നില്ല. സ്വകര്യ ധനകാര്യ സ്ഥാപനത്തിന്റെ ഉപദേഷ്ടാവായും പ്രവർത്തിക്കുന്ന ശ്രീവാസ്തവ ഒരുപക്ഷേ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്ക് വേണ്ടി സർക്കാർ സ്ഥാപനത്തിന്റെ വിശ്വാസ്യത തകർക്കാൻ നടത്തിയ റെയ്ഡാണെന്നും സംശയിക്കുന്നു.

ഈ സംശയമാണ് മാതൃഭൂമി ചർച്ച ചെയ്യുന്നത്. അതേസമയം, മനോരമയും മാധ്യമവും സർക്കാരിനെ വിമർശിക്കുന്ന റിപ്പോർട്ടാണ് നൽകിയിരിക്കുന്നത്. കാർഷിക നയങ്ങൾക്കെതിരെ നടക്കുന്ന കർഷക പ്രക്ഷോഭമാണ് ദേശീയ ദിനപത്രത്തിലെ പ്രധാനതലക്കെട്ട്.

https://www.youtube.com/watch?v=dw5Sc5NXfac

By Arya MR