Thu. Jan 23rd, 2025
Ronaldo and Messi conveys condolences to Maradona

എല്ലാ അര്‍ജന്റീനക്കാര്‍ക്കും ഫുട്‌ബോളിനും ഏറ്റവും ദുഃഖകരമായ ദിനമാണിന്ന് എന്ന് ലയണൽ മെസി. ഫുട്ബോൾ മാന്ത്രികൻ ഡീഗോ മറഡോണയുടെ മരണവാർത്തയോട് പ്രതികരിക്കുകയായിരുന്നു മെസ്സി.

അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു, എന്നാല്‍ ഡീഗോ അനശ്വരനായതിനാല്‍ അദ്ദേഹം പോകുന്നില്ല. അദ്ദേഹത്തിനൊപ്പം ചെലവഴിച്ച ഓരോ മനോഹരമായ നിമിഷവും ഞാന്‍ സൂക്ഷിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും എന്റെ അനുശോചനം അറിയിക്കുന്നു.’ മറഡോണയ്‌ക്കൊപ്പമുളള ചിത്രം പങ്കുവെച്ചുകൊണ്ട് മെസ്സി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

സമാനതകളില്ലാത്ത മന്ത്രികനെന്ന് മറഡോണയെ ക്രിസ്ത്യാനോ റൊണാൾഡോ വിശേഷിപ്പിച്ചു. ‘ഇന്ന് ഞാന്‍ ഒരു സുഹൃത്തിന് യാത്രാമൊഴിയേകുന്നു. ലോകം മുഴുവന്‍ അനശ്വരനായ ഒരു ജീനിയസ്സിന് യാത്രാമൊഴിയേകുകയാണ്. എക്കാലത്തേയും മികച്ചത്, സമാനതകളില്ലാത്ത മാന്ത്രികന്‍’ ക്രിസ്റ്റിയാനോ കുറിച്ചു.

‘അദ്ദേഹം വളരെനേരത്തേ നമ്മെ വിട്ടുപിരിഞ്ഞു. എന്നാല്‍ അതിരുകളില്ലാത്ത ഒരു പൈതൃകവും നികത്താനാകാത്ത ശൂന്യതയും ശൂന്യതയും നല്‍കിയാണ് പോയിരിക്കുന്നത്.’ ക്രിസ്റ്റിയാനോ വികാരാധീനനായി.

 

View this post on Instagram

 

A post shared by Cristiano Ronaldo (@cristiano)

By Arya MR