Wed. Dec 18th, 2024
ലീലാകൃഷ്ണനും മകൾ ലിജിനും
കളമശ്ശേരി:

പിറന്നാൾ ദിനത്തിൽ സുഹൃത്തുക്കളുടെ പിന്തുണയിൽ മൂത്തമകൾക്ക്  വൃക്ക പകുത്തുനൽകി മാതൃകയായി പിതാവ്​. ഇരുവൃക്കയും തകരാറിലായ മകൾ ലിജിൻ സംഗീതിനെ ജീവിതത്തിലേക്ക് തിരിച്ച്​ നടത്താമെന്ന പ്രതീക്ഷയിലാണ് നടനും അവതാരകനുമായ കളമശ്ശേരി സ്വദേശി ലീലാകൃഷ്ണൻ.

തിരുവനന്തപുരം ലയോള കോളജ് ഓഫ് സോഷ്യൽ സയൻസിൽ പിഎച്ച്.ഡി ചെയ്യുന്ന ലിജിന് വൃക്ക നൽകാൻ ഭർത്താവ് സഗീതും സഹോദരി ഡിഫിനും തയാറായിരുന്നു. എന്നാൽ, ക്രോസ് മാച്ച്  ചെയ്ത് ലീലാ  കൃഷ്ണന്റെത് എടുക്കാൻ  തീരുമാനിക്കുകയായിരുന്നു. അമൃത ആശുപത്രിയിൽ 24ന് വൃക്കമാറ്റിവെക്കൽ ശസ്​ത്രക്രിയ നടക്കും.

അഞ്ചുവർഷമായി തുടരുന്ന ചികിത്സയുടെയും  ഓപറേഷന്റെയും ചിലവുകൾ  ലീലാകൃഷ്ണ​ന്റെയും സംഗീതിന്റെയും സുഹൃത്തുക്കളായ ലിജിൻ, ഡിഫിൻ എന്നിവരുടെയും ഉറച്ച പിന്തുണയിലാണ്  മുന്നോട്ട്​ പോകുന്നത്. പ്രിയ മകളെ   തിരിച്ചുകൊണ്ടുവരുന്നതോടൊപ്പം അവയവദാനത്തി​ന്റെ സന്ദേശവാഹകനാകാൻ കഴിഞ്ഞ സന്തോഷത്തിൽ ആണ് ലീലാകൃഷ്ണൻ  ഇപ്പോൾ. വർഷങ്ങളായി നടത്തുന്ന ചികിത്സയ്ക്ക‌ു വലിയ തുക ചെലവായി. ഭർത്താവ് സംഗീതും ബന്ധുക്കളും സുഹൃത്തുക്കളും നൽകുന്ന പിന്തുണയാണു രോഗത്തോട‌ു പോരാടാനുള്ള ലിജിന്റെ കരുത്ത്.

‘പ്രിയ മകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതോടൊപ്പം അവയവദാനത്തിന്റെ  സന്ദേശവാഹകനാകാൻ കഴിഞ്ഞതിലും ചാരിതാർഥ്യമുണ്ടെന്ന്’ ലീലാകൃഷ്ണൻ വോക്ക് മലയാളത്തോട് പറഞ്ഞു.