Sun. Dec 22nd, 2024
Mutham Noor vidham title teaser out

 

ശ്രീനാഥ് ഭാസി നായകനാകുന്ന പുതിയ പ്രണയ ചിത്രം ‘മുത്തം നൂറ് വിധം’ ടൈറ്റിൽ ടീസർ തരംഗമാകുന്നു. ‘നി കൊ ഞാ ചാ’, ‘ലവകുശ’ എന്നീ സിനിമകള്‍ക്കു ശേഷം ഗിരീഷ് മനോ സംവിധാനം ചെയ്യുന്ന ചിത്രം സ്കൈ ഫിലിംസിന്റെ ബാനറിലാണ് പുറത്തിറങ്ങുന്നത്.

ചിത്രത്തിന്റെ ടീസർ താരങ്ങളായ പൃഥ്വിരാജ്, ആസിഫ് അലി, അജു വർഗ്ഗീസ്, മിഥുൻ മാനുവൽ തോമസ് എന്നിവര്‍ ചേർന്ന് ഇന്നലെയാണ് പുറത്തുവിട്ടത്.

 

ഗൗതം വാസുദേവ് മേനോന്റെ ‘അച്ചം യെൺപത് മടമേയടാ’, തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്ന ഡാനി റെയ്മണ്ടാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

 

 

ടൈറ്റിൽ ടീസർ സംവിധാനം ചെയ്തിരിക്കുന്നത് ലക്ഷ്മി മരക്കാർ ആണ്. ഇപ്പോള്‍ പ്രീ-പ്രൊഡക്ഷനിലുള്ള ചിത്രത്തിന്റെ ഷൂട്ടിംഗ് എറണാകുളം, വർക്കല, ആസ്സാം, ലെ ലഡാക് എന്നിവടിങ്ങളിലായിരിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam