കൊച്ചി:
പടിഞ്ഞാറന്‍ കൊച്ചിയില്‍ വേലിയേറ്റം വെള്ളക്കെട്ടിനു കാരണമാകുന്നതിനു പുറമെ പൊതുടാപ്പുകളിലൂടെയും ഹൗസ് കണക്ഷനുകളിലൂടെയും മലിനജലവും വന്നതോടെ ദുരിതത്തിലായി തീരദേശജനത. ജലക്ഷാമം രൂക്ഷമായ പ്രദേശത്ത് ഇത് ആരോഗ്യപ്രശ്‌നത്തിന് ഇടയാക്കുമെന്ന ആശങ്ക ശക്തം.
പെരുമ്പടപ്പ്, ഇടക്കൊച്ചി, കുമ്പളങ്ങി പ്രദേശങ്ങളിലാണ് പൊതുടാപ്പില്‍ ചെളിവെള്ളം എത്തുന്നത്. ഒരാഴ്‌ചയിലധികമായി വേലിയേറ്റം തുടരുന്നതു മൂലമാണ് പൈപ്പുകളില്‍ ചെളിവെള്ളം എത്തിയത്. കാഴ്‌ചയില്‍ത്തന്നെ നിറവ്യത്യാസവും രൂക്ഷ ദുര്‍ഗന്ധവും മൂലം വെള്ളം കുടിക്കാനോ പാകം ചെയ്യാനോ പറ്റില്ലെന്നും ജല അതോറിറ്റി പ്രശ്‌നത്തില്‍ ഇടപെടണമെന്നും നാട്ടുകാര്‍ പറഞ്ഞു.