Wed. Jan 22nd, 2025
Archana Anila Photoshoot

കൊച്ചി:

പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ടുകളില്‍ വെറെെറ്റി പരീക്ഷിക്കുന്ന പുതുതലമുറയ്ക്ക് നേരെ സെെബര്‍ ആക്രമണം അഴിച്ചുവിടാന്‍ നോക്കിയിരിക്കുന്ന ചിലരുണ്ട്. മറ്റേര്‍ണിറ്റി ഫോട്ടോ ഷൂട്ടിലുള്‍പ്പെടെ അശ്ലീലം കണ്ടെത്തുന്നവരുമുണ്ട്. ഫേക്ക് പ്രൊഫൈലുകളിൽ നിന്നാണ് ഇത്തരക്കാർ ചാറ്റ് ചെയ്യുന്നത്. ശരീരഭാഗങ്ങള്‍ അല്‍പ്പം കണ്ടാല്‍ നെറ്റിച്ചുളിക്കുന്ന സെെബര്‍ ആങ്ങളമാര്‍ കഴിഞ്ഞ ദിവസം തെറി പറയാനുള്ള അവസരമാക്കി മാറ്റുകയായിരുന്നു മോഡലും ജിം ട്രയിനറുമായ അര്‍ച്ചന അനിലയുടെ ഫോട്ടോഷൂട്ട്.

അര്‍ച്ചനയുടെ ഫോട്ടോഷൂട്ട് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വെെറലായിരുന്നു. ഇപ്പോഴിതാ താന്‍ നേരിട്ട സെെബര്‍ ആക്രമണങ്ങളോട് വളരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച്  രംഗത്തെത്തിയിരിക്കുകയാണ് അര്‍ച്ചന അനില. ചിത്രങ്ങള്‍ക്ക് താഴേ അശ്ലീല കമന്‍റുകള്‍ തുടര്‍ച്ചയായി വന്നതോടെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെ രൂക്ഷമായി അര്‍ച്ചന പ്രതികരിച്ചത്.

ഒരു സ്വകാര്യ വെഡ്ഡിങ് കമ്പനിയ്ക്ക് വേണ്ടി ചെയ്ത ഫോട്ടോഷൂട്ടിന് പിന്നാലെയാണ് അര്‍ച്ചന സൈബർ ബുള്ളിയിങ്ങിന്റെ ഇരയായത്.  അമ്മയെ ഉള്‍പ്പെടെ മോശമായ രീതിയില്‍ ചിത്രീകരിക്കുന്ന കമന്‍റുകള്‍ വന്നതോടെയാണ് അര്‍ച്ചന വീഡിയോയില്‍ പൊട്ടിത്തെറിച്ചത്. ബിക്കിനിയിട്ട് എന്നാണ് ഫോട്ടോഷൂട്ട് എന്ന് കമന്റ് ചെയ്തവരുണ്ട്. അതിനും എനിക്ക് മടിയില്ലെന്ന് അര്‍ച്ചന പറഞ്ഞു.

 

View this post on Instagram

 

A post shared by Archana Achus L (@archana_anila_)

ഫോട്ടോഷൂട്ടുകള്‍ കണ്ട് പിന്തുണയ്ക്കുകയോ വിമര്‍ശിക്കുകയോ ചെയ്യാം. പക്ഷേ വീട്ടിലിരിക്കുന്നവരെ ചീത്തവിളിക്കുന്നത് ഒഴിവാക്കണം. എനിക്ക് വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും പിന്തുണ ആവോളമുണ്ട്, അതിനാല്‍ ഭയമില്ല. ആ ചിത്രങ്ങള്‍ അത്ര വള്‍ഗറായിട്ടുണ്ടെന്ന തോന്നലും ഇല്ല. ഇതൊന്നും ആരും കാണാത്തതല്ലല്ലോയെന്നും അര്‍ച്ചന ചോദിച്ചു.

 

By Binsha Das

Digital Journalist at Woke Malayalam