Mon. Dec 23rd, 2024

കൊച്ചി:

സുധ കൊങ്ങര സംവിധാനം ചെയ്ത സൂരറെെ പോട്ര് എന്ന ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സൂര്യ എന്ന നടനെ വാനോളം പുകഴ്ത്തുകയാണ് അദ്ദേഹത്തിന്‍റെ ആരാധകര്‍ അല്ലാത്തവര്‍ പോലും. സൂര്യയുടെ നായികയായി അഭിനയിച്ച മലയാളി നടി അപര്‍ണ ബാലമുരളിയുടെ പ്രകടനത്തിനും നിറഞ്ഞ കെെയ്യടിയാണ് കിട്ടികൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സൂര്യയെ പ്രശംസിക്കുന്ന ട്വീറ്റിനൊപ്പം അപര്‍ണ ബാലമുരളിയെയും അഭിനന്ദിച്ചിരിക്കുകയാണ് നടന്‍ വിജയ് ദേവരക്കൊണ്ട.

”സുഹൃത്തുക്കള്‍ക്കൊപ്പമാണ് താന്‍ സിനിമ കണ്ടത്. ഞങ്ങളില്‍ മൂന്ന് പേര്‍ കരഞ്ഞു. താന്‍ സൂരരൈ പൊട്രെന്ന സിനിമയില്‍ തന്നെയായിരുന്നു. എന്തൊരു മികച്ച പെര്‍ഫോര്‍മറാണ് സൂര്യ താങ്കള്‍. നിങ്ങളോട് അത്രയ്ക്ക് സ്നേഹം തോന്നുന്നു”-വിജയ് ദേവരക്കൊണ്ട ഫെയ്സ്ബുക്കില്‍ കുറിച്ചു.

‘എവിടെനിന്നാണ് ഇത്രയും മികച്ച ഒരു പ്രകടനം നടത്തിയ സ്‍ത്രീയെ സുധ തന്‍റെ സിനിമയിലേക്ക് കണ്ടെത്തിയത് എന്നോര്‍ത്ത് ഞാൻ അദ്ഭുതപ്പെടുന്നു. എത്ര യാഥാർഥ്യത്തോടെയാണ് ഇവർ അഭിനയിച്ചിരിക്കുന്നത്.’-അപര്‍ണ ബാലമുരളിയുടെ പ്രകടനത്തെ പ്രശംസിച്ച് വിജയ് ദേവരക്കൊണ്ട പറഞ്ഞു.

By Binsha Das

Digital Journalist at Woke Malayalam