Sun. Feb 23rd, 2025
Varavara Rao to be moved to Nanavati hospital

 

മുംബൈ:

ഭീമാകൊറേഗാവ് കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന തെലുങ്ക് കവിയും സാമൂഹ്യ പ്രവര്‍ത്തകനുമായ വരവര റാവുവിനെ നാനാവതി ആശുപത്രിയിലേക്ക് മാറ്റാൻ ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. കോടതിയുടെ അനുമതിയില്ലാതെ ആശുപത്രിയിൽ നിന്ന് ഡിസ്ചാര്‍ജ് ചെയ്യരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ആശുപത്രിയിലെത്തി കുടുംബാംഗങ്ങൾക്ക് വരവര റാവുവിനെ കാണാനും കോടതി അനുമതി നൽകി.

81കാരനായ വരവര റാവുവിന്‍റെ ആരോഗ്യ സ്ഥിതി ഗുരുതരമാണെന്നും അദ്ദേഹം മരണക്കിടക്കയിലാണെന്നും വരവര റാവുവിന് വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷക ഇന്ദിര ജയ്സിംഗ് വാദിച്ചു. എന്നാൽ നാനാവതി ആശുപത്രിയിലേക്ക് മാറ്റരുതെന്ന എൻഐഎയുടെ ആവശ്യം കോടതി തള്ളി.

ചൊവ്വാഴ്ചയാണ് കേസിൽ വാദം കേൾക്കേണ്ടിയിരുന്നതെങ്കിലും ഓൺലൈൻ ഹിയറിംഗിനിടെയുള്ള സാങ്കേതിക പ്രശ്‌നങ്ങൾ കണക്കിലെടുത്ത് കോടതി വാദം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

 

By Athira Sreekumar

Digital Journalist at Woke Malayalam