Wed. Dec 18th, 2024
Nayanthara Movie Netrikan Teaser out

ചെന്നെെ:

ലേഡിസൂപ്പര്‍ സ്റ്റാര്‍ നയന്‍താര പ്രധാനവേഷത്തിലെത്തുന്ന ‘നെട്രികണ്‍’ എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. ഇന്ന് 36ാം പിറന്നാൾ ആഘോഷിക്കുന്ന നയന്‍താരയ്ക്കുള്ള സമ്മാനമായാണ് ചിത്രത്തിന്‍റെ ടീസര്‍ റിലീസ് ചെയ്തത്. അതോടൊപ്പം തന്നെ കുഞ്ചാക്കോ ബോബനും നയന്‍താരയും ഒന്നിക്കുന്ന ‘നിഴല്‍’ എന്ന ചിത്രത്തിലെ താരത്തിന്‍റെ ഫസറ്റ് ലുക്ക് പോസ്റ്ററും ഇന്ന് റിലീസ് ചെയ്തിട്ടുണ്ട്.

മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് സംവിധായകന്‍ വിഘ്നേശ് ശിവനാണ്. വിഘ്നേഷ് ശിവന്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രം കൂടിയാണിത്. നയന്‍താരയുടെ 65ാ-മത്തെ ചിത്രമാണ് നെട്രികണ്‍.

മലയാളി താരമായ അജ്മല്‍ അമീറാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. ചിത്രം ത്രില്ലര്‍ ഗണത്തില്‍ പെടുന്നതാണെന്നാണ് സൂചന. ചിത്രത്തില്‍ നയൻതാര അന്ധയായാണ് അഭിനയിക്കുന്നത്. നെട്രികണ്ണിന്‍റെ ടീസര്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഇടംപിടിച്ചിട്ടുണ്ട്. ട്രെന്‍ഡിങ്ങ് ലിസ്റ്റില്‍ നാലാമതാണ് ടീസര്‍.

അതേസമയം, ലവ് ആക്ഷന്‍ ഡ്രാമയ്ക്ക് ശേഷം നയന്‍താര അഭിനയിക്കുന്ന മലയാളചിത്രമാണ് നിഴല്‍. എഡിറ്റര്‍ എന്ന നിലയില്‍ നിരവധി അംഗീകാരങ്ങള്‍ നേടിയ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

By Binsha Das

Digital Journalist at Woke Malayalam