Mon. Dec 23rd, 2024
Minister KT Jaleel reaction to VK Ebrahimkunju Arrest

തിരുവനന്തപുരം:

പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കവിത ചൊല്ലി പ്രതികരിച്ച് മന്ത്രി കെടി ജലീല്‍. ഉള്ളൂർ എസ് പരമേശ്വരയ്യരുടെ കവിതയയിലെ ‘നമുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ’ എന്ന വരികള്‍ ചൊല്ലിയാണ് മന്ത്രി ഇതിനോട് പ്രതികരിച്ചത്.

താങ്കള്‍ ഉടന്‍ അറസ്റ്റിലാകുമെന്നായിരുന്നു ലീഗ് പറഞ്ഞുകൊണ്ടിരുന്നത്. ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത് അവരുടെ പ്രധാന നേതാവാണല്ലോ എന്ന ചോദ്യത്തിന് ചിരിയായിരുന്നു ജലീലിന്റെ മറുപടി. ഇതിന് പിന്നാലെയാണ് അദ്ദേഹം കവിത ചൊല്ലിയത്. ആർക്കുള്ള സന്ദേശമാണിതെന്ന ചോദ്യത്തിനു മന്ത്രി മറുപടി പറ‍ഞ്ഞില്ല.

പാലാരിവട്ടം പാലം അഴിമതി കേസുമായി ബന്ധപ്പെട്ട് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും, മുതിര്‍ന്ന മുസ്ലീം ലീഗ് നേതാവുമായ വികെ ഇബ്രഹിംകുഞ്ഞിനെ  ഇന്ന് രാവിലെ 10.25 ഓടെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. മരടിലെ ലേക് ഷോര്‍ ആശുപത്രിയിലെത്തിയായിരുന്നു അദ്ദേഹത്തിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മുന്‍കൂര്‍ജാമ്യത്തിനുള്ള ശ്രമം നടക്കുന്നതിനിടെയായിരുന്നു അറസ്റ്റ്.

By Binsha Das

Digital Journalist at Woke Malayalam