Mon. Dec 23rd, 2024
Dominic Thiem beats Rafael

 

ലണ്ടൻ:

എടിപി ഫൈനല്‍സില്‍ ആന്ദ്രേ റുബ്‌ലേവിനെ പരാജയപ്പെടുത്തി സെമിയിൽ പ്രതീക്ഷ നിലനിർത്തി നിലവിലെ ചാംപ്യന്‍ സ്റ്റെഫാനോസ് സിറ്റ്‌സിപാസ്. റഷ്യയുടെ റുബ്‌ലേവിനെതിരെ ആദ്യ സെറ്റ് അനായാസമായി സിറ്റ്‌സിപാസ് നേടിയെടുത്തെങ്കിലും രണ്ടാം സെറ്റില്‍ റുബ്‌ലേവ് തിരിച്ചടിച്ചു. മൂന്നാം സെറ്റില്‍ ഇരുവരും ഒപ്പത്തിനൊപ്പം എത്തിയതോടെ ടൈബ്രേക്കിലാണ് വിജയിയെ കണ്ടെത്തിയത്. 6-1, 4-6, 7-6 ഇതായിരുന്നു സ്കോർ.

അതേസമയം ഫ്രഞ്ച് ഓപ്പണ്‍ ചാംപ്യന്‍ റാഫേല്‍ നദാലിനെ ആദ്യ രണ്ട് മത്സരങ്ങളിൽ തോൽപ്പിച്ച് ഡൊമിനിക് തീം സെമിയിലെത്തി. നദാലിനെതിരെ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഓസ്‌ട്രേയിന്‍ താരത്തിന്റെ വിജയം. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ റാഫേല്‍ നദാലിനെ പരാജയപ്പെടുത്തിയാല്‍ സിറ്റ്‌സിപാസിന് സെമിയില്‍ കടക്കാം. ഇരുവര്‍ക്കും ഓരോ ജയമാണുള്ളത്.

By Athira Sreekumar

Digital Journalist at Woke Malayalam