Fri. Apr 4th, 2025
storm
കൊച്ചി:

കേരളതീരത്ത്‌ അറബിക്കടലില്‍ തീവ്രന്യൂനമര്‍ദ്ദം രൂപപ്പെടുന്നതായി കാലാവസ്ഥാ റിപ്പോര്‍ട്ട്‌. രണ്ടു ദിവസത്തേക്ക്‌ മണിക്കൂറില്‍ 40മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശാനും പേമാരിക്കും സാധ്യത. ഏഴ്‌ ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്‌.

വ്യാഴാഴ്‌ചയോടെ തെക്ക്‌ കിഴക്കന്‍ അറബിക്കടലിലാണ്‌ ന്യൂനമര്‍ദ്ദത്തിനു സാധ്യത കല്‍പ്പിക്കപ്പെടുന്നത്‌. 48 മണിക്കൂറിനകം അത്‌ വടക്കോട്ടു നീങ്ങി തീവ്രന്യൂനമര്‍ദ്ദമായി മാറിയേക്കാമെന്നാണ്‌ കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്‌. മത്സ്യത്തൊഴിലാളികള്‍ ഈ ദിവസങ്ങളില്‍ കടലില്‍ പോകരുതെന്ന്‌ നിര്‍ദേശിച്ചിട്ടുണ്ട്‌‌.

അടുത്തയാഴ്‌ച ബംഗാള്‍ ഉള്‍ക്കടലിലും പുതിയ ന്യൂനര്‍ദ്ദം രൂപപ്പെടുമെന്നു റിപ്പോര്‍ട്ടുണ്ട്‌. സംസ്ഥാനത്ത്‌ അതിശക്തമായ മഴയ്‌ക്കു സാധ്യത കല്‍പ്പിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ്‌ ബുധനാഴ്‌ച ഏഴ്‌ ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്‌ പ്രഖ്യാപിച്ചത്‌. തിരുവനന്തപുരം, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്‌, വയനാട്‌ ജില്ലകളിലാണ്‌ ജാഗ്രതനിര്‍ദ്ദേശം.